0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 142.4K

പക്ഷെ എന്റെ സ്പീച് അവളിൽ ഏറ്റു എന്ന് തോന്നി. അവളുടെ ഈഗോയിൽ കൊണ്ട മുറിവിന് അവളുടെ ഈഗോ വച്ചു തന്നെ മറു മരുന്ന് കൊടുത്തു.

'നീ ഹാപ്പി ആയി അവനെ മൈൻഡ് ചെയ്യാതെ പഴയതിലും അടിപൊളി ആയി നടക്കുമ്പോ അവന് തന്നെ തോന്നും നിന്നെ വേണ്ടെന്ന് പറഞ്ഞത് തെറ്റായി പോയി എന്ന്. അങ്ങനെ അവനെ കൊണ്ട് ചിന്തിപ്പിക്ക്.. അതിനുള്ള കഴിവും മൈൻഡും ഒക്കെ നിനക്ക് ഉണ്ടേൽ നീ ജയിച്ചു അവന്റെ മുന്നിൽ. അല്ലാതെ അവനെന്നെ ആദ്യം വേണ്ടെന്ന് പറഞ്ഞു, എനിക്കവനെ തല്ലണം എന്നൊക്കെ ഒരുമാതിരി സിബിഎസ്ഈ പിള്ളേരെ പോലെ പറഞ്ഞു നടക്കാതെ..'

ഞാൻ പറഞ്ഞത് കേട്ട് അവൾ തലയാട്ടി സമ്മതിച്ചു പിന്നെ പെട്ടന്ന് എന്തോ ഓർത്തിട്ടെന്ന പോലെ അവൾ പറഞ്ഞു

'ഞാൻ ശരിക്കും സിബിഎസ്ഈ ആയിരുന്നു..'

ഞാൻ പറഞ്ഞത് ഒരു പ്രയോഗം ആണെന്ന് ഇവൾക്ക് മനസിലായില്ല.. ഈശ്വരാ.. പെട്ടന്ന് എനിക്ക് അറിയാതെ ചിരി പൊട്ടി. എന്റെ ചിരി കണ്ടപ്പോൾ അവൾക്ക് പറഞ്ഞത് മണ്ടത്തരം ആയെന്ന് മനസിലായി. അത്രയും നേരം കരഞ്ഞതിന് മേലെ അവൾ ചിരിച്ചു. അവൾ പിന്നീട് കരഞ്ഞില്ല, അവനെ കുറിച്ച് വേറൊന്നും പറഞ്ഞില്ല. അവനെക്കുറിച്ച് ഓർക്കരുതെന്ന വാശി ഞാൻ അവളിൽ ഇൻജെക്ട് ചെയ്തു കൊടുത്തിരുന്നു. ഞങ്ങൾ അവിടെ സംസാരിച്ചു നിന്നപ്പോൾ ലക്ഷ്മിയുടെ എക്സ് നവനീത് പുറത്ത് വന്നു ബൈക്ക് എടുത്തു ഞങ്ങളെ ശ്രദ്ധിക്കാതെ പോയി.. അവൻ ശരിക്കും ഞങ്ങളെ കണ്ടിരുന്നില്ല അവിടെ നിൽക്കുന്നത്. ഞാൻ ലക്ഷ്മിയുടെ മുഖം നോക്കിയപ്പോൾ വീണ്ടും ചെറിയ മ്ലാനത അവളുടെ മുഖത്ത് വന്നു. അത്ര പെട്ടന്ന് ഒന്നും മാറാൻ കഴിയില്ലല്ലോ.. സമയം

💬 Comments

View all comments