Chapter Title : റോക്കി 2 [സാത്യകി]
എടുക്കും
'ഞാൻ എന്നാൽ പോകുവാ.. ബൈ..'
പെട്ടന്ന് എന്നോട് യാത്ര പറഞ്ഞിട്ട് അവൾ പോകാൻ കാറിനരികിലേക്ക് നീങ്ങി. പെട്ടന്നൊരു ഡാർക്ക് ചിന്ത എന്റെ മനസിലൂടെ കടന്നു പോയി. ഇവളിനി അവന്റെ പിറകെ പോയി അവനെ വെല്ലോം ഇടിച്ചു ഇടുമോ..? ലക്ഷ്മിയുടെ കാര്യം ആയത് കൊണ്ട് ഒന്നും പറയാൻ പറ്റില്ല. ഇവളെ കുറച്ചു നേരം കൂടി ഇവിടെ പിടിച്ചു നിർത്താമെന്ന് ഞാൻ കരുതി
'എങ്ങോട്ടാ ഇത്ര ധൃതിക്ക്..?
'എങ്ങോട്ടുമില്ല.. വീട്ടിലേക്ക്..'
അവൾ നിസംഗതയോടെ പറഞ്ഞു
'വീട്ടിൽ നിന്നല്ലേ ഇപ്പോൾ ഇങ്ങോട്ട് വന്നത്. കുറച്ചു നേരം ഇവിടെ നില്ല്..'
'ഇവിടെ നിന്നിട്ട് എനിക്കൊരു നെഗറ്റീവ് വൈബ്..'
'എന്നാൽ കുറച്ചു പോസിറ്റീവ് വൈബ് കിട്ടുന്ന എങ്ങോട്ടെങ്കിലും പോകാം..'
ഞാൻ ഒരു നിർദേശം പറഞ്ഞു
'എവിടെ പോകാനാണ്. ഇവിടെ എല്ലായിടത്തും ഞാൻ പോയിട്ടുള്ളതാ..'
'അത് നിനക്ക് തോന്നുന്നതാണ്.. നീ കാണാത്ത പല സ്‌ഥലങ്ങളും ഇവിടെ ഉണ്ട്.. കാണിച്ചു തരണോ..?
'അത് വേണ്ട.. എനിക്കും നിനക്കും അറിയാത്ത ഒരു സ്‌ഥലം ആണേൽ ഓക്കേ. അങ്ങനെ ഒരിടത്താണെൽ ഞാൻ റെഡി..'
അവൾ പെട്ടന്ന് നഷ്ടപ്പെട്ട ആവേശം വീണ്ടെടുത്തു പറഞ്ഞു.
'അതേതാ നമുക്ക് രണ്ട് പേർക്കും അറിയാത്ത സ്‌ഥലം..?
ഞാൻ സംശയത്തോടെ ചോദിച്ചു
'ആ....'
അവളും അറിയാത്ത മട്ടിൽ പറഞ്ഞു.. പെട്ടന്ന് ഞങ്ങൾ നിന്നിടത്തിന് അടുത്തായി ഒരു കെഎസ്ആർടിസി ബസ് വന്നു നിർത്തി
'വാ.. ഇതിൽ പോകാം..'
അവളെന്നെ നിർബന്ധിച്ചു
'ഇതിലോ..? എന്റെൽ ബൈക്ക് ഉണ്ട്..'
'എന്റേൽ കാറും ഉണ്ട്. പക്ഷെ അതിലൊന്നും പോകണ്ട. അറിയാത്ത സ്‌ഥലത്തു പോകാൻ ബസിൽ തന്നെ പോകാം.. വാ..'
അതെവിടെക്കുള്ള ബസ്
💬 Comments
View all comments