0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 142.6K

ആണെന്ന് പോലും നോക്കാൻ എനിക്ക് സമയം കിട്ടിയില്ല. അവൾ ഓടിക്കയറിയതിന് പിന്നാലെ ഞാനും ഓടി കയറി. ഞങ്ങൾ ഇടയിലായി ഒരു സീറ്റിൽ ഇരുന്നു. വലിയ തിരക്കില്ല ബസിൽ. ടിക്കറ്റ് ചോദിച്ചു വന്നപ്പോൾ അവസാന സ്റ്റോപ്പിലേക്ക് പറഞ്ഞു. അവസാനസ്റ്റോപ്പ്‌ ഒരു ബസ് സ്റ്റാൻഡ് ആയിരുന്നു. ഞങ്ങൾ അവിടെ ഇറങ്ങി

'ഇത് നിനക്ക് അറിയുന്ന സ്‌ഥലം ആണോ..?

ലക്ഷ്മി എന്നോട് ചോദിച്ചു

'പിന്നെ.. ഞാൻ വന്നിട്ടുണ്ട്..'

ലക്ഷ്മി പെട്ടന്ന് അവിടെ നിർത്തിയിട്ടിരിക്കുന്ന ബസുകളിലേക്ക് നോക്കി..

'ദേ ആ അറ്റത്തു കിടക്കുന്ന ബസ് പോകുന്ന സ്‌ഥലമോ..?

'അറിയാം. പോയിട്ടുണ്ട്..'

ഞാൻ പറഞ്ഞു

'അതിനപ്പുറത്തെ...?

അവൾ വീണ്ടും ചോദിച്ചു

'അവിടെയും പോയിട്ടുണ്ട്..'

'അതിന്റെയും അപ്പുറെ കിടക്കുന്ന വണ്ടിയോ..?

അവൾ വീണ്ടും അതേ ചോദ്യം ചോദിച്ചു കൊണ്ടിരുന്നു

'അത്.. അവിടെ ഞാൻ പോയതായി ഓർക്കുന്നില്ല.. മേ ബി ആ വഴി പോയാൽ അറിയാൻ പറ്റും വന്നിട്ടുണ്ടോ ഇല്ലയോ എന്ന്..'

'എന്തായാലും നിനക്ക് ഓർമ ഇല്ലല്ലോ. അപ്പോൾ പോയി കാണില്ല.. നമുക്ക് അതിൽ കയറാം..'

അവൾ എന്റെ കയ്യിൽ പിടിച്ചു വലിച്ചു നിർബന്ധിച്ചു

'അതിൽ കയറി എവിടെ പോകാനാണ്.. എന്താണ് പ്ലാൻ..'

'അതൊക്കെ അവിടെ ചെന്നിട്ട് പ്ലാൻ ചെയ്യാം.. നീ വാ..'

അവൾ വീണ്ടും നിർബന്ധിച്ചു.. ഞങ്ങൾ ആ ബസിൽ കയറി. കുറച്ചു ആളുണ്ടായിരുന്നു എങ്കിലും ഞങ്ങൾ രണ്ട് പേർക്കും ഇരിക്കാനുള്ള സീറ്റ് കിട്ടി. ഈ ബസിലും അവസാന സ്റ്റോപ്പിലേക്ക് ഞങ്ങൾ ടിക്കറ്റ് എടുത്തു. ഇത് കുറച്ചു ലോങ്ങ്‌ റൂട്ടായിരുന്നു. കുറച്ചു നേരം ഞങ്ങൾ ബസിൽ ഇരുന്നു.

'ഒരു കാര്യം പറയട്ടെ.. ഞാൻ ഇന്നാണ് ആദ്യമായ്

💬 Comments

View all comments