0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 142.8K

കെഎസ്ആർടിസി ബസിൽ കയറുന്നത്..!

അവളത് പറഞ്ഞപ്പോൾ പെട്ടന്ന് എനിക്ക് ഓർമ വന്നത് ഇഷാനി ആദ്യമായി എന്റെയൊപ്പം ബൈക്കിൽ വന്നതാണ്. അന്ന് അവളും ഇത് പോലെ അതവളുടെ ആദ്യ ബൈക്ക് യാത്ര ആയിരുന്നു എന്ന് പറഞ്ഞിരുന്നു. ഇവരുടെ രണ്ട് പേരുടെയും ആദ്യ ബൈക്ക് യാത്രയും ബസ് യാത്രയും എന്റെയൊപ്പം ആണല്ലോ എന്ന് ഞാൻ ചിന്തിച്ചു

'നീ മുമ്പ് ബസിൽ കയറിയിട്ടുണ്ടോ..?

ലക്ഷ്മി എന്നോട് ചോദിച്ചു

'പിന്നെ.. ഇഷ്ടം പോലെ..'

ഞാൻ പറഞ്ഞു

'ഓ ഞാൻ കരുതിയത് നീ അധികം ബസിൽ ഒന്നും യാത്ര ചെയ്തിട്ടില്ലെന്നാണ്..'

'അതെന്താ അങ്ങനെ തോന്നാൻ..?

'എനിക്ക് അങ്ങനെ തോന്നി. എനിക്ക് ഓർമ വച്ച കാലം മുതൽ എവിടേക്ക് പോകാനും കാറെല്ലാം ഉണ്ടായിരുന്നു. പിന്നെ ബസിൽ ഒന്നും പോകണ്ട ആവശ്യം വന്നിട്ടില്ല. ആകെ ഞാൻ ടൂറിസ്റ്റ് ബസിലൊക്കെ മാത്രമേ കയറിയിട്ടുള്ളു..'

'ഞാനും ജനിച്ചപ്പോൾ തൊട്ട് വീട്ടിൽ കാറൊക്കെ ഉണ്ടായിരുന്നു. എന്നാലും ഫ്രണ്ട്സിന്റെ ഒപ്പമൊക്കെ ബസിൽ ഇഷ്ടം പോലെ യാത്ര ചെയ്തിട്ടുണ്ട് വെറുതെ..'

'എനിക്ക് ബസിൽ പോകുന്ന ഫ്രണ്ട്സും അങ്ങനെ ഇല്ലായിരുന്നു..'

ലക്ഷ്മി ഓർത്തെടുത്ത പോലെ പറഞ്ഞു

റിച്ച് ഫാമിലിയിൽ ജനിച്ചത് കൊണ്ട് നമ്മൾ ഒരുപോലെ ആകില്ല ലക്ഷ്മി. നമ്മൾ തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്. ഞാൻ മനസിൽ പറഞ്ഞു.

ഞങ്ങൾ തമ്മിലുള്ള മറ്റൊരു വ്യത്യാസം എനിക്കിപ്പോൾ മനസിലായത് ഫുട്ബോൾ ഞങ്ങൾ ഇഷ്ടപ്പെടുന്ന ക്ലബ്കൾ വച്ചായിരുന്നു. എന്റെ ഇഷ്ട ടീമായ ബാഴ്സിലോനയുടെ ചിര വൈരികളായ റയൽ മാഡ്രിഡ്‌ ആണ് അവളുടെ ഇഷ്ടപ്പെട്ട ടീം. പെട്ടന്ന് എന്റെ ലോക്ക് സ്ക്രീൻ കണ്ടപ്പോ അവൾ ചോദിച്ച ചോദ്യമാണ് ബസ് അവസാന

💬 Comments

View all comments