0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 142.8K

കുറെ മുമ്പ് കരഞ്ഞു നിന്ന പെണ്ണാണ് ഇവളെന്ന് ഇപ്പോൾ കണ്ടാൽ പറയില്ല. ആ വഴി കുറച്ചു ദൂരം മുന്നിലേക്ക് പോയപ്പോളാണ് ഒരു ചെറിയ വള്ളം കിടക്കുന്നത് ഞാൻ കണ്ടത്. വള്ളത്തിന്റെ കയർ അടുത്തുള്ള മരത്തിൽ ചുമ്മാ കെട്ടിയിട്ടിരിക്കുകയാണ്. ഇവിടെ അടുത്തുള്ള ആരുടെയെങ്കിലും വള്ളമാകും.

'നമുക്ക് ഒരു ബോട്ട് യാത്ര പോയാലോ..?

ഞാൻ ലക്ഷ്മിയോട് ചോദിച്ചു.

'പോവാം.. ബോട്ട് എവിടെ..?

'ദേ കിടക്കുന്നു..'

ഞാൻ ആ ചെറിയ കൊതുമ്പ് വള്ളം ചൂണ്ടി പറഞ്ഞു

'ഇതോ.. ഇതാണോ ബോട്ട്..'

'ഇതുമൊരു ബോട്ടാണ്.. വള്ളം എന്ന് മലയാളത്തിൽ പറയും..'

'എനിക്കറിയാം കേട്ടോ..'

'എന്നാൽ വാ.. കയറു.. നമുക്കൊരു റൗണ്ട് പോയിട്ട് വരാം..'

'ഇതാരുടെ വള്ളമാ.. വെല്ലോം പറയില്ലേ എടുത്താൽ..'

'ചോദിച്ചാൽ തന്നില്ലേലോ.. നീ പെട്ടന്ന് കയറു..'

ഞാൻ വള്ളത്തിൽ കയറി കെട്ടിയിരുന്ന കയറഴിച്ചു. അവൾ ഒരു പേടിയോടെ എന്നെ നോക്കി. ഞാൻ ധൈര്യത്തിൽ കൈ നീട്ടി. അവൾ അതിൽ പിടിച്ചു മെല്ലെ വള്ളത്തിൽ ഇറങ്ങി ഇരുന്നു..

'അർജുൻ.. ഇത് രണ്ട് പേർക്ക് കയറാൻ പറ്റുന്ന വള്ളം ആണെന്ന് തോന്നുന്നില്ല. ഇത് ആടുന്നുണ്ട് വല്ലാതെ.. നമുക്ക് ഇത് വേണ്ട..'

ലക്ഷ്മി പേടിയോടെ പറഞ്ഞു. അവൾ കൈകൾ കൊണ്ട് വള്ളത്തിന്റെ സൈഡിൽ ഇറുക്കി പിടിച്ചിരുന്നു.

'നീ പേടിച്ചു വിറച്ചു വള്ളം ആട്ടി മറിക്കാതെ ഇരുന്നാൽ മതി.. '

ഞാൻ മെല്ലെ തുഴ വെള്ളത്തിൽ എറിഞ്ഞു മുന്നോട്ടു തുഴഞ്ഞു.. ആറിന് അരികിൽ നിന്നും ഞങ്ങൾ പതിയെ നടുവിലേക്ക് എത്താൻ തുടങ്ങി.. അവളുടെ പേടി അതിനൊപ്പം കൂടിയെങ്കിലും അനങ്ങാതെ ഇരുന്നാൽ പ്രശ്നം ഇല്ല എന്ന് അവൾക്ക് തോന്നി

💬 Comments

View all comments