Chapter Title : റോക്കി 2 [സാത്യകി]
'ഡാ ഇതെങ്ങാനും മുങ്ങി പോയാൽ നമ്മൾ എന്ത് ചെയ്യും..?
'മുങ്ങിയാൽ എന്ത് ചെയ്യാൻ.. നീന്തി കരയിൽ കയറണം.'
ഞാൻ ലാഘവത്തോടെ പറഞ്ഞു
'അതിന് എനിക്ക് ഇത്ര ദൂരം ഒന്നും നീന്താൻ അറിയില്ല.. ഇവിടെ ഒക്കെ നല്ല ഒഴുക്കുണ്ടെന്ന് തോന്നുന്നു..'
'അതിപ്പോൾ ആണോ പറയുന്നെ. ഞാൻ കരുതി നിനക്ക് നീന്തൽ ഒക്കെ അറിയാമായിരിക്കും എന്ന്.'
'ഫ മൈരേ.. എന്നെ കൊണ്ട് പറയിക്കരുത്..'
പെട്ടന്ന് അവൾ പറഞ്ഞപ്പോൾ തെറി വായിൽ നിന്ന് വീണു. ഞങ്ങൾ രണ്ട് പേരും അത് കാര്യമായി എടുത്തില്ല. തിരിച്ചു അങ്ങോട്ട് വിളിക്കാനുള്ള ലൈസൻസ് ആണ് അവളിപ്പോ തന്നത്. പുവർ ഗേൾ..!
' ഡാ അഥവാ നമ്മൾ മുങ്ങിയാൽ നീ എന്നെ രക്ഷിച്ചോണെ.. ഇപ്പോൾ ഞാൻ മരിച്ചാൽ ഞാൻ പ്രേമനൈരാശ്യത്തിൽ മുങ്ങിച്ചത്തതാണെന്ന് ആ നവനീത് മൈരൻ കരുതും..'
'സമ്മതിച്ചു.. ഇത് മുങ്ങിയാൽ എന്ത് വില കൊടുത്തും നിന്നെ ഞാൻ രക്ഷിക്കാം.. പക്ഷെ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം..'
'എന്ത് കാര്യം..?
അവൾ ചോദിച്ചു
'ഏറ്റവും ബെസ്റ്റ് ക്ലബ് ഏതാണ്..?
'അത് ഞാൻ നേരത്തെ പറഞ്ഞല്ലോ.. റയൽ മാഡ്രിഡ്..'
'ഓഹോ.. അങ്ങനെ ആണോ..?
ഞാൻ വള്ളത്തിൽ ഇരുന്ന് ചെറുതായി ഒന്ന് വിറച്ചു. വള്ളം ചെറുതായ് ഒന്ന് വെട്ടി. അതിൽ ലക്ഷ്മി നല്ലോണം ഒന്ന് ഞെട്ടി
'ഡാ... അടങ്ങി.. ഇരിക്ക്.. ഞാൻ സീരിയസ് ആയി പറയുവാ.. എനിക്ക് പേടിയാവുന്നു..'
'ഓഹോ സീരിയസ് ആണോ.. എന്നാൽ ഞാനും സീരിയസ് ആ.. ഞാൻ ചോദിച്ചതിന് ആൻസർ പറ.. ബെസ്റ്റ് ക്ലബ് ഏതാണ്..?
'അതിനി എത്ര തവണ ചോദിച്ചാലും റയൽ തന്നെ..'
💬 Comments
View all comments