Chapter Title : റോക്കി 2 [സാത്യകി]
അവൾ കടുപ്പിച്ചു പറഞ്ഞു. അവളുടെ കടുപ്പം ഒന്ന് കുറയ്ക്കാൻ ഞാൻ വീണ്ടും ഒന്ന് കുലുങ്ങി..
'അർജുൻ... ഞാൻ സീരിയസ് ആയി പറയുവാ.. അടങ്ങി ഇരുന്നേ...'
ലക്ഷ്മിയുടെ ശബ്ദം കുറച്ചു സീരിയസ് ടോണിൽ ആയി.. പക്ഷെ ഞാൻ അപ്പോൾ കുറച്ചു കൂടി തമാശയായി വള്ളത്തിൽ എണീറ്റ് നിന്ന്.. ഞാൻ ബാലൻസ് ചെയ്യുമ്പോൾ വള്ളം അങ്ങോട്ടും ഇങ്ങോട്ടും കിടന്ന് വെട്ടി..
'അർജുൻ.. പ്ലീസ്.. എനിക്ക് പേടിയാവുന്നു.. നിനക്ക് മനസാക്ഷി ഇല്ലേ...?
ലക്ഷ്മി കെഞ്ചുന്ന അവസ്‌ഥയിൽ എത്തി
'ഞാൻ ചോദിച്ചതിന് അൻസർ പറ..'
'എന്തുവാ നീ ഈ കാണിക്കുന്നേ.. പ്ലീസ് ഒന്ന് ഇരിക്കുവോ അവിടെ മര്യാദക്ക്..'
'ആദ്യം ഉത്തരം പറ..'
ഞാൻ ലവലേശം ദയ അവളോട് കാണിച്ചില്ല.
'ബാഴ്സ..!
പതിഞ്ഞ ശബ്ദത്തിൽ താല്പര്യമില്ലാത്ത പോലെ അവൾ പറഞ്ഞു
'ഇങ്ങനെ പോരാ.. ഉറക്കെ ഇത്രയും നേരം സംസാരിച്ച പോലെ പറയണം.. മുഴുവൻ ആയും പറയണം ബെസ്റ്റ് ക്ലബ് ഏതാണെന്നു..'
ഞാൻ പറഞ്ഞു. എന്നോട് ഇനിയും കെഞ്ചിയിട്ടും ചൂടായിട്ടും ഒന്നും കാര്യമില്ല എന്ന് മനസിലായി ലക്ഷ്മി എന്റെ മുഖത്ത് നോക്കാതെ വള്ളത്തിൽ നോക്കികൊണ്ട് പറഞ്ഞു
'ഏറ്റവും ബെസ്റ്റ് ക്ലബ് ബാഴ്സിലോണ.. പോരെ..?
'മ്മ്.. മതി..'
ഞാൻ മെല്ലെ വള്ളത്തിൽ ഇരുന്നു. അവൾക്കൊരു ചെറിയ പിണക്കമുണ്ട് മുഖത്ത്. എന്റെ നേർക്ക് നോക്കുന്നില്ല
'ലക്ഷ്മി.. ഫുട്ബോളിൽ ഗോട്ട് ആരാടി..?
'ക്രിസ്റ്റ്യാനോ റൊണാൾഡോ..'
അവൾ പിണക്കത്തോടെ പറഞ്ഞു
'ഉറപ്പാണോ..?
ഞാൻ വീണ്ടും ചെറുതായ് വള്ളം ഒന്ന് കുലുക്കി.
'അർജുൻ.. ഇത് നീ പറഞ്ഞില്ലായിരുന്നു ആദ്യമേ.. ഇതൊട്ടും ശരിയല്ല..'
'നമ്മൾ ഇത്രയും നേരം തർക്കിച്ചത് ഇത് രണ്ടുമല്ലേ. ഇതിന് ഒരു
💬 Comments
View all comments