Chapter Title : റോക്കി 2 [സാത്യകി]
കൂടി എടുത്തു. അത് അന്ന് ഞാൻ വാങ്ങി അവൾക്ക് കൊടുത്ത ഫോൺ ആണ്. അവളുടെ ഡ്യൂപ്ലിക്കേറ്റ് ഫോൺ. അതവൾ എനിക്ക് നേരെ നീട്ടി
'നിന്റെ ഫോൺ.. ആ കടം തീരട്ടെ മുഴുവൻ ആയും. സിം ഊരി നീ എനിക്ക് തന്നാൽ മതി..'
'വേണ്ട.. അത് നീ തന്നെ വച്ചോ.. അതെന്റെ ഒരു മാപ്പായി കരുതിയാൽ മതി..'
ഞങ്ങൾ രണ്ട് പേരും ചിരിച്ചു.. മഴക്കാർ വരുന്നത് കണ്ടു ഞാൻ വള്ളം തിരിച്ചു തുഴഞ്ഞു. തുഴഞ്ഞു കറങ്ങി ഒടുവിൽ ഞങ്ങൾ തുടങ്ങിയ സ്‌ഥലത്തു തിരിച്ചു വന്നപ്പോൾ കരയിൽ രണ്ട് മൂന്ന് പേര് ഞങ്ങളെ നോക്കി നിക്കുന്നുണ്ടായിരിന്നു..
'പണി പാളി.. വള്ളത്തിന്റെ ഓണർ ആണെന്ന് തോന്നുന്നു..'
'അയ്യോ ഇനിയിപ്പോ നമ്മൾ എന്ത് ചെയ്യും..?
ലക്ഷ്മി പേടിയോടെ ചോദിച്ചു
അവരെങ്ങനെ ഡീൽ ചെയ്യുമെന്ന് ആലോചിച്ചു. ഞാൻ മെല്ലെ വള്ളം അടുപ്പിച്ചു. ഒരാൾ ഇത്തിരി പ്രായം ഉള്ള ഒരു മൂപ്പിലാൻ ആണ്. പിന്നെ രണ്ട് ചേട്ടന്മാരും. വള്ളം അടുത്തപ്പോൾ കയറ് മരത്തിലേക്ക് ഞാൻ എറിഞ്ഞു. അതവര് പിടിച്ചു മരത്തിൽ ചുറ്റി കെട്ടി. ലക്ഷ്മി കയറാൻ ബുദ്ധിമുട്ടിയപ്പോൾ അവിടെ നിന്ന ചേട്ടൻ കൈ കൊടുത്തു കയറ്റി. ഞാൻ വള്ളത്തിൽ നിന്ന് കരയിൽ കാലെടുത്തു വച്ചപ്പോൾ മൂപ്പിലാൻ ചീത്ത തുടങ്ങി
'ആരോട് ചോദിച്ചിട്ടാടാ വള്ളം അഴിച്ചെടുത്തത്..'
'ആരെയും ഇവിടെങ്ങും കണ്ടില്ല..'
ഞാൻ വിനയത്തോടെ പറഞ്ഞു
'ആരെയും കണ്ടില്ലെങ്കിൽ അഴിച്ചോണ്ട് പോകുകയാണോ.. അതെവിടെത്തെ മര്യാദ ആണ്..'
'ഇവൾക്ക് വള്ളത്തിൽ കയറണം എന്ന് ഒരേ നിർബന്ധം.. നമ്മുടെ നാടൊന്നും കണ്ടിട്ടില്ലാത്ത കുട്ടി ആയത് കൊണ്ട് ഞാൻ ആ ആഗ്രഹം ഒന്ന്
💬 Comments
View all comments