0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 143K

സാധിച്ചു കൊടുത്തത് ആണ്..'

ലക്ഷ്മി ഞാനോ എന്ന മട്ടിൽ എന്നെ നോക്കി

'നമ്മുടെ നാടോ.. ഏത് നാട്.. എടാ വള്ളം മറിഞ്ഞു വല്ലതും പറ്റിയിരുന്നെങ്കിൽ ആര് സമാധാനം പറഞ്ഞേനെ..'

അങ്ങേര് ഉറഞ്ഞു തുള്ളുവാണ്..

'അമ്മാവൻ ക്ഷമിക്കണം..'

ഞാൻ കൈ കൂപ്പി പറഞ്ഞു. ഞാൻ തമാശക്ക് പറയുന്നതാണെന് പുള്ളി ഒഴിച്ച് അവിടെ നിന്ന എല്ലാവർക്കും പിടി കിട്ടി

'അമ്മാവനോ.. ആരുടെ അമ്മാവൻ..'

അങ്ങേര് പിന്നെയും എന്റെ നേർക്ക് വന്നു

'ഹാ പിള്ളേരല്ലേ വിട്ടു കള.. അവർ ഒന്ന് കറങ്ങാൻ പോയതല്ലേ..'

അടുത്ത് നിന്ന ചേട്ടൻ എന്നെ കണ്ണിറുക്കി കാണിച്ചു കൊണ്ട് പുള്ളിയോട് പറഞ്ഞു. മൂപ്പിലാൻ വലിയ പ്രശ്നം ഒന്നുമില്ല നിങ്ങൾ പൊക്കോളാൻ ആണ് അങ്ങേര് കണ്ണിറുക്കി കാണിച്ചത്.. പെട്ടന്ന് ലക്ഷ്മി അമ്മാവന്റെ അടുത്തേക്ക് വന്നു

'അങ്കിൾ... ഈ വള്ളത്തിന് ഭയങ്കര കുലുക്കം.. ഒന്ന് റെഡി ആക്കിക്കൂടെ..'

'ദേ കൊച്ചേ..'

അമ്മാവൻ കൈ ഓങ്ങി.. അടിക്കാൻ ഒന്നും അല്ലെങ്കിലും പുള്ളിയെ ദേഷ്യം പിടിപ്പിക്കാൻ നോക്കിയതിനു ഒരു താക്കീത് എന്ന നിലയിൽ മാത്രം. ലക്ഷ്മി ചിരിച്ചു കൊണ്ട് ഓടി എന്റെ പിന്നിൽ വന്നു. ഞാൻ കാണിച്ച തമാശക്ക് മേലെ അവളിങ്ങനെ ഒരെണ്ണം കയ്യിൽ നിന്ന് ഇടുമെന്നു ഞാൻ പ്രതീക്ഷിച്ചതെ ഇല്ല.. ഇവൾ കൊള്ളാമല്ലോ..

ഞാൻ എന്റെ പേഴ്സ് തുറന്നു അതിൽ നിന്ന് കുറച്ചു നോട്ട് എണ്ണാതെ തന്നെ അമ്മാവന്റെ കയ്യിലോട്ട് വച്ചു കൊടുത്തു

'ഇതെന്താ.. അയ്യോ ഇതൊന്നും വേണ്ട.. നിങ്ങൾക്ക് എന്തെങ്കിലും പറ്റിയാലോ എന്ന പേടിയിലാണ് ഞാൻ വഴക്ക് പറഞ്ഞത്..'

'ഇതൊരു സന്തോഷത്തിന്.. വൈകിട്ട് രണ്ടെണ്ണം അടിക്കാമല്ലോ.. ദേ അണ്ണന്മാർക്കും കൂടി

💬 Comments

View all comments