Chapter Title : റോക്കി 2 [സാത്യകി]
വാങ്ങി കൊടുക്കണം..'
ഞാൻ അവരെ കൂടി നോക്കി ഒന്ന് കണ്ണിറുക്കി..
'എന്റെ മക്കളെ.. പൈസ ഒന്നും വേണ്ട.. '
അമ്മാവൻ പിന്നെയും പൈസ തിരികെ തരാൻ ശ്രമിച്ചു. ഞാൻ ബലമായി പൈസ പുള്ളിയുടെ കയ്യിൽ വച്ചു.
'പിന്നെ ബാക്കി പൈസക്ക് വള്ളത്തിന്റെ കുലുക്കം കൂടി മാറ്റണം കേട്ടോ.. '
ഞാൻ ചിരിച്ചു കൊണ്ട് ലക്ഷ്മിയെ നോക്കി പറഞ്ഞു.. അത് കേട്ടതും അമ്മാവന്റെ മുഖത്തും ഒരു ചിരി വന്നു.. അപരിചിതരായ ആളുകൾക്കു സന്തോഷം കൊടുക്കുന്നത് വല്ലാത്തൊരു ഫീലാണ്..
അവിടുന്ന് നടന്നു ഞങ്ങൾ വീണ്ടും ജങ്കാർ കയറി അപ്പുറം ഇറങ്ങി. അവിടെ ഒരു ബസ് നിർത്തി ഇട്ടിട്ടുണ്ടായിരുന്നു. അതിലാണേൽ സീറ്റും ഇല്ല. മഴ ആണേൽ വരുന്നുമുണ്ട്. ഞങ്ങൾ അടുത്ത ബസിനെ പറ്റി തിരക്കിയപ്പോൾ ഒരു മണിക്കൂർ ഒക്കെ ഇടവിട്ടാണ് ഇവിടെ ബസ് ഉള്ളത്.. ഒരു മണിക്കൂർ ഇവിടെ കാത്തു നിന്നാൽ സമയം പോകും. ഞങ്ങൾ തിരിച്ചു ചെല്ലുമ്പോൾ വല്ലാതെ വൈകും. മാത്രമല്ല.. മഴയും വരുന്നു. അങ്ങനെ ഞങ്ങൾ ആ ബസിൽ തന്നെ കയറി..
ആൾ നല്ലത് പോലെ ഉണ്ടായത് കൊണ്ട് ഞങ്ങൾക്ക് ഇരിക്കാൻ സീറ്റ് കിട്ടിയില്ല. ഞങ്ങൾ ബസിന്റെ ഏറ്റവും പിന്നിലായ് കയറി നിന്നു. അവിടെ ആകുമ്പോൾ ഇടി കൊള്ളേണ്ട.. ഏറ്റവും ബാക്കിൽ ഞങ്ങളുടെ വലത് വശത്തായി പ്രായമായ മൂന്ന് അമ്മച്ചിമാരാണ് ഇരിക്കുന്നത്. ഞങ്ങളുടെ ഇടതു സൈഡിൽ ഒരു ചെക്കനും പെണ്ണും. ഞങ്ങൾ ബസിൽ കയറി അഞ്ചു മിനിറ്റ് കഴിഞ്ഞതും മഴ ആർത്തലച്ചു പെയ്യാൻ തുടങ്ങി. എല്ലാവരും ഷട്ടർ ഇട്ട് ബസിൽ ലൈറ്റ് ഓണാക്കി എങ്കിലും നല്ല ഇരുട്ടായിരുന്നു ബസിനുള്ളിൽ
💬 Comments
View all comments