Chapter Title : റോക്കി 2 [സാത്യകി]
ഇവിടെ വരുത്തിയിട്ട് എവിടെ പോയി കിടക്കുവായിരുന്നു.. ഞാൻ വിളിച്ചാൽ ഒന്ന് എടുത്തു കാര്യം പറയാൻ പോലും നിനക്ക് സൗകര്യം ഇല്ലായിരുന്നല്ലോ..'
ഇഷാനി വല്ലാതെ പൊട്ടിത്തെറിച്ചു. ഇത്രയും നാൾ എന്നെ ചേട്ടാ എന്നല്ലാതെ ഒന്നും വിളിക്കാഞ്ഞ അവളുടെ വായിൽ നിന്ന് "നീ" എന്നൊക്കെ വരാൻ തുടങ്ങി. മറ്റേതെങ്കിലും സാഹചര്യത്തിൽ ആയിരുന്നു അവൾ വിളിച്ചത് എങ്കിൽ കേൾക്കാൻ ഒരു സുഖം ഉണ്ടായിരുന്നു. ഇതൊരുമാതിരി ഞാൻ അവളെ ചതിച്ചു കടന്നു കളഞ്ഞു എന്ന പോലെ ആണ് അവളുടെ സംസാരം. വഴിയിൽ ഉള്ളവർ എല്ലാം ഞാൻ അവളോട് എന്തോ തെറ്റ് ചെയ്തു എന്ന രീതിയിൽ ആയി നോട്ടം. ഞാൻ പതിയെ ആളുകളുടെ ശ്രദ്ധ കിട്ടാത്ത ഒരിടത്തേക്ക് പതിയെ അവളെ മാറ്റി നിർത്തി.
'രാവിലെ വിളിച്ചപ്പോൾ ഞാൻ പറഞ്ഞ അല്ലെ കോളേജിൽ വന്നോളാൻ. പിന്നെ നീ വിളിച്ചപ്പോ എല്ലാം ഞാൻ കുറച്ചു ബിസി ആയി പോയി..'
'നിനക്ക് കോൾ എടുത്തു ഒന്ന് സംസാരിക്കാൻ എന്ത് ടൈം വേണം അർജുൻ..? ഞാൻ അന്ന് നിന്റെ കോൾ എടുക്കാഞ്ഞതിന്റെ ദേഷ്യം ഇങ്ങനെ തീർത്ത അല്ലെ നീ..?
സ്ട്രൈക്ക്ന്റെ അന്ന് എന്റെ കോൾ അവൾ എടുക്കാഞ്ഞ കാര്യമാണ് അവൾ പറയുന്നത്. ഞാൻ അതൊന്നും മനസ്സിൽ ചിന്തിച്ചിട്ട് കൂടിയില്ല.
'നീ കുറച്ചു കൂൾ ആകു. വാ നമുക്കൊരു വെള്ളം കുടിച്ചിട്ട് സംസാരിക്കാം..'
ഞാൻ അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചു
'എനിക്ക് നിന്റെ വെള്ളവും വേണ്ട ഒന്നും വേണ്ട...'
അവൾ എന്റെ അടുത്ത് നിന്ന് പോകാൻ നോക്കിയപ്പോൾ ഞാൻ വീണ്ടും അവളുടെ കയ്യിൽ കയറി പിടിച്ചു.ദേഷ്യത്തിൽ ആ കൈ തട്ടി മാറ്റാൻ അവൾ
💬 Comments
View all comments