Chapter Title : റോക്കി 2 [സാത്യകി]
ശ്രമിച്ചു
'വിട്.. എന്റെ കയ്യീന്ന് വിടാൻ..'
'ഒന്ന് അടങ്ങ് നീ ഇഷാനി.. എന്താ ഇപ്പോൾ ഉണ്ടായേ എന്ന് പറ. ലക്ഷ്മി നിന്നെ വെല്ലോം ചെയ്തോ..? അവളെ കണ്ടോ നീ..?
'കണ്ടു. കണക്കിന് കിട്ടുകയും ചെയ്തു.. വൈകിട്ട് എന്റെ ഫോട്ടോ ഇവിടെ ബാനർ അടിച്ചു വയ്ക്കുമെന്നാ അവൾ പറഞ്ഞത്.. എല്ലാം നീ കാരണമാ..'
ഇഷാനിയുടെ ശബ്ദം ശരിക്കും ഇടറി. ഉള്ളിൽ അവൾ കരയുന്നത് വാക്കുകളിൽ അറിയാൻ പറ്റി.
'അങ്ങനെ പറഞ്ഞോ അവൾ.. അതിന് ചാൻസ് ഇല്ലല്ലോ..?
ഞാൻ ഒരെത്തും പിടിയും കിട്ടാത്ത പോലെ നിന്നു. എന്റെ നിൽപ്പ് കണ്ടു ഇഷാനിക്ക് ദേഷ്യം കൂടി. എന്റെ നെഞ്ചിൽ കൈ ചുരുട്ടി രണ്ട് ഇടി വച്ചു തന്നു അവൾ. എന്നെ അതൊട്ടും വേദനിപ്പിച്ചില്ല എങ്കിലും അവളുടെ ദേഷ്യം ശമിക്കട്ടെ എന്ന് കരുതി ഞാൻ അവളെ തടഞ്ഞില്ല.
'എല്ലാം നീ കാരണമാ.. ഞാൻ ഇന്ന് വരില്ലായിരുന്നു. നീ കാരണമാ ഇവിടെ വന്നെ. അവളുടെ ദേഷ്യവും കൂടിയത്.. ഇനി എന്റെ ഫോട്ടോ ഇവിടെ എല്ലാം ഒട്ടിക്കുമ്പോ കണ്ടോ ശരിക്കും. നിനക്ക് അതാണല്ലോ വേണ്ടേ...'
ഇഷാനിയുടെ മുഖം സങ്കടം കൊണ്ടും ദേഷ്യം കൊണ്ടുമൊക്കെ ചുവന്നു വന്നു. എന്നെ തള്ളി മാറ്റിയിട്ടു അവൾ തിരിച്ചു നടന്നു.
'നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നേ.. നീ എന്നെ അങ്ങനെ ആണോ കണ്ടിരിക്കുന്നെ..? നിന്റെ ന്യൂഡ് കാണാൻ ആണേൽ എനിക്ക് അവൾ ഒട്ടിക്കുന്ന ഒന്നും നോക്കി ഇരിക്കണ്ടല്ലോ ഈ ഫോൺ ഓപ്പൺ ചെയ്തു നോക്കിയാൽ പോരായിരുന്നോ..'
എന്റെ ആ പറച്ചിൽ കേട്ട് അവൾ നടത്തം നിർത്തി. സംശയത്തോടെ അവൾ എന്നെ
💬 Comments
View all comments