Chapter Title : റോക്കി 2 [സാത്യകി]
തിരിഞ്ഞു നോക്കി
'എന്താ ഇപ്പോൾ പറഞ്ഞത്..?
'നിന്റെ ന്യൂഡ് കാണാൻ ആണേൽ എനിക്ക് ഈ ഫോൺ തുറന്നു നോക്കിയാൽ പോരേ എന്ന്..'
പറഞ്ഞത് തന്നെ ഞാൻ വീണ്ടും ആവർത്തിച്ചു. ഒപ്പം പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു ഫോണും എടുത്തു. ആ ഫോൺ കണ്ടിട്ടും ഇഷാനിക്ക് കാരണം മനസിലായില്ല. അവൾ എന്റെ അടുക്കലേക്ക് വന്നു. ഞാൻ ആ ഫോൺ അവളുടെ കയ്യിൽ വച്ചു കൊടുത്തു. ഇഷാനി അതിന്റെ സ്വിച്ചിൽ അമർത്തിയപ്പോൾ ഫോണിന്റെ ലോക്ക് സ്ക്രീൻ തെളിഞ്ഞു വന്നു. അത് ലക്ഷ്മിയുടെ ചിത്രം ആയിരുന്നു..
'ഇത്.. ഇത്.. അവളുടെ ഫോൺ ആണോ...? ഇതെങ്ങനെ..?
ഇഷാനിയുടെ കയ്യിൽ നിന്നും ഞാൻ ഫോൺ തട്ടിപ്പറിച്ചു വാങ്ങി. ഒരു കൃത്രിമ ദേഷ്യം ഞാൻ മുഖത്ത് വരുത്തി
'എന്നെ എന്തൊക്കെ ആണ് പറഞ്ഞത് ഇപ്പോൾ. ഇത്രയും ഒക്കെ ചെയ്തിട്ട് അവസാനം പറയാവുന്ന മോശം തന്നെ എന്നെക്കുറിച്ച് നീ പറഞ്ഞു.. കൊള്ളാം..'
'അയ്യോ.. ഞാനാകെ ടെൻഷൻ ആയി.. എന്നോട് വരാൻ പറഞ്ഞിട്ട് ചേട്ടൻ വരാതെ ഇരുന്നപ്പോൾ കൊല്ലാനുള്ള ദേഷ്യം തോന്നി എനിക്ക്.. അതാണ്.. സോറി.. ആ ദേഷ്യത്തിൽ എന്തെങ്കിലും പറഞ്ഞേൽ ക്ഷമിക്ക്.. ശരിക്കും സോറി..'
ഇഷാനിയുടെ മുഖം ഇപ്പോളാണ് ഒന്ന് തെളിഞ്ഞത്.
'നീ ഇപ്പോൾ എന്താ എന്നെ വിളിച്ചത്..?
'ചേട്ടാ എന്ന്..'
ഇഷാനി ഒരു സംശയത്തോടെ മെല്ലെ പറഞ്ഞു
'ഫ...! ഇത്രയും നേരം എവിടെ പോയിരുന്നു നിന്റെ ചോട്ടാ വിളി..'
ഞാൻ ചുമ്മാ ഒന്ന് ചൂടായി അവളോട്
'സോറി...'
അവൾ ചുണ്ടിന്റെ കോണിൽ ഒരു മന്ദഹാസം വരുത്തി എന്റെ കയ്യിൽ പിടിച്ചു. ഞാൻ ആ കൈ ബലമായി
💬 Comments
View all comments