Chapter Title : റോക്കി 2 [സാത്യകി]
വിടുവിച്ചു തിരിച്ചു കോളേജിലേക്ക് നടന്നു. ഇഷാനി എന്റെ പുറകെ ഓടി വന്നു. ഞാൻ നല്ല വേഗത്തിൽ നടന്നു. എന്റെ ഒപ്പം എത്താൻ അവൾക്ക് ചെറുതായി ഓടേണ്ടി വന്നു. എന്റെ മുഖത്ത് ഒരു ചെറിയ ചിരി വന്നു പോയി. അത് ഇഷാനി കണ്ടു. എനിക്ക് അവളോട് ശരിക്കും ദേഷ്യം ഒന്നുമില്ല എന്ന് അവൾക്ക് മനസിലായി. ഞാൻ തിരിച്ചു ബൈക്ക് വച്ച സ്‌ഥലത്തു എത്തി. ബൈക്കിൽ കയറി അവളെ മൈൻഡ് ആക്കാതെ ഞാൻ വണ്ടിയൊടിച്ചു കോളേജിലേക്ക് പോയി. ആ പ്രവൃത്തി അവളെ ചെറുതായ് വേദനിപ്പിച്ചിരിക്കണം. അവൾ പതിയെ നടന്നു കോളേജിൽ എത്തിയപ്പോൾ ഞാൻ ബൈക്ക് പാർക്ക് ചെയ്യുന്ന ബദാം മരത്തണലിൽ അവളെയും കാത്ത് ഒരു ചെറു പുഞ്ചിരിയോടെ ഇരിപ്പുണ്ടായിരുന്നു. ഇഷാനി വന്നു എന്നോട് ചേർന്നിരുന്നു. അവളുടെ ശരീരത്തിലെ ഗന്ധം എന്നെ സത്യം പറഞ്ഞാൽ മൂഡ് ആക്കി. എന്റെ പുറകെ ചെറുതായ് ഓടിയത് കൊണ്ട് ഇഷാനി കുറച്ചു വിയർത്തിട്ടുമുണ്ടായിരുന്നു. ആ ഗന്ധവും അവളുടെ വിയർത്ത മുഖവും കഴുത്തും ഒക്കെ എന്റെ കാമ ഹോർമോൺകളെ വിളിച്ചുണർത്തി. അവളറിയാതെ ഞാൻ ശരിക്കും അവളെ ആസ്വദിച്ചു. എന്ത് രസമാണീ പണ്ടാരത്തെ കാണാൻ..!! ഞാൻ മനസിൽ അവൾക്കൊരു കടിയുമ്മ കൊടുത്തു കൊണ്ട് പറഞ്ഞു. എന്റെ ചിന്ത മനസിലാക്കിയത് പോലെ അവളെന്നെ കുസൃതിയോടെ നോക്കി. മനസിനെ നിയന്ത്രിച്ചു പോക്കറ്റിൽ നിന്നും ലക്ഷ്മിയുടെ ഫോൺ ഓണാക്കി ഗാല്ലറി തുറന്നു ഞാൻ ആ ഫോൺ ഇഷാനിയുടെ കയ്യിൽ കൊടുത്തു.
ഇഷാനി ഒരു മരവിപ്പോടെ ആ ഗാല്ലറിയിലെ അവളുടെ ചിത്രങ്ങൾ നോക്കി. അവളുടെ പ്രൈവസിയേ മാനിച്ചു അർജുൻ ഫോണിൽ നിന്നും മുഖം തിരിച്ചാണ്
💬 Comments
View all comments