Chapter Title : റോക്കി 2 [സാത്യകി]
ഇരിക്കുന്നത്. അത് കൊണ്ട് ഫോണിൽ ഇഷാനി അവളുടെ ഫോട്ടോ ഓപ്പൺ ആക്കിയത് അർജുൻ കണ്ടില്ല.. കാണാൻ ശ്രമിച്ചില്ല... ഇഷാനി സ്ലൈഡ് ചെയ്തു നോക്കി. അവളുടെ ഒമ്പത് ഫോട്ടോസ് ആണ് ഫോണിൽ ഉള്ളത്. ചിലത് ബ്ലർ ആയിരുന്നു. ചിലതിൽ അവളുടെ മുഖം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇഷാനി ആ ഫോണിൽ തന്റെ നഗ്നത കാണിക്കുന്ന ചിത്രങ്ങളെ ഒരു നെടുവീർപ്പോടെ കണ്ടു. ദൈവം തന്നെ കൈവിട്ടിട്ടില്ല എന്ന് ഇഷാനിക്ക് ശരിക്കും തോന്നി തുടങ്ങി. കോളേജിൽ ചേർന്നപ്പോൾ മുതലുള്ള പല സംഭവങ്ങളും അവളിലെ ഈശ്വരവിശ്വാസത്തെ തളർത്താൻ പോന്നത് ആയിരുന്നു. എന്നാൽ ഇപ്പോൾ ഈ നിമിഷം അവൾ പ്രാർഥിക്കാറുള്ള സകല ദൈവങ്ങളും അവളുടെ പ്രാർഥന കേട്ടു എന്ന് അവൾക്ക് തോന്നി. ദൈവം വിളി കേട്ടത് ആറടി നീളവും നീണ്ട മുടിയും കട്ടതാടിയും ഒക്കെ ഉള്ള ഒരാളുടെ രൂപത്തിൽ ആയിരുന്നു എന്ന് മാത്രം. അഞ്ചടി പതിനൊന്നു ഇഞ്ചിൽ കുറച്ചു കുരുത്തക്കേടും തന്റെടവും ഒക്കെയുള്ള സാധാരണ മനുഷ്യൻ മാത്രം ആയിരുന്നു അവൾ ദൈവദൂതൻ ആയി കരുതിയ അർജുൻ.
ലക്ഷ്മിയുടെ ഫോണിലെ ആ ചിത്രങ്ങളിൽ രണ്ടാമതൊന്നു നോക്കാൻ ഇഷാനിക്ക് കഴിഞ്ഞില്ല. അത് കാണുമ്പോൾ താൻ അപ്പോൾ അനുഭവിച്ച ഭയം വീണ്ടും ഇഷാനിക്ക് തോന്നി. ആ ഒമ്പത് ഫോട്ടോകളും അപ്പോൾ തന്നെ ഇഷാനി ഡിലീറ്റ് ആക്കി. ഡിലീറ്റ് ആക്കിയ സൗണ്ട് കേട്ടാവണം അർജുൻ അകലേക്ക് നോക്കിയിരുന്ന മുഖം അവളിലേക്ക് തിരിച്ചു.
'കളഞ്ഞോ മുഴുവൻ..?
'മ്മ്.. കളഞ്ഞു..'
ഇഷാനി ശരിക്കും സന്തോഷിക്കേണ്ട സന്ദർഭമാണ് ഇത്. പക്ഷെ ഇന്നലത്തെ സംഭവങ്ങൾ വീണ്ടും മനസിലൂടെ പോയതിനാൽ അവൾ ഒരല്പം സങ്കടത്തോടെ ആയിരുന്നു ഇരുന്നത്
'ഇനി
💬 Comments
View all comments