Chapter Title : റോക്കി 2 [സാത്യകി]
എന്തിനാണ് വിഷമം. എല്ലാം റെഡി ആയില്ലേ.. ഞാൻ ഇന്നലെ തന്നെ പറഞ്ഞില്ലേ എല്ലാത്തിനും പരിഹാരം ഉണ്ടെന്ന്...'
അർജുൻ അത് പറഞ്ഞപ്പോ അവളുടെ കണ്ണുകൾ അവനോടുള്ള നന്ദി കൊണ്ട് നിറഞ്ഞു. അവൻ ചെയ്തതിന് എങ്ങനെ തിരിച്ചു അവനോട് നന്ദി കാണിക്കണം എന്നറിയാതെ അവൾ ശരിക്കും വിഷണ്ണയായി.. ഒരു ഹഗ് ആയിരുന്നു ഏറ്റവും ഉചിതം. പക്ഷെ രണ്ട് പേരുടെയും മനസിൽ ഇത് വരെ പുറത്തിടാത്ത പലതും ഉള്ളത് കൊണ്ട് ഹഗ് ഉണ്ടായില്ല. നിറകണ്ണുകളോടെ ഇഷാനി അർജുനെ നോക്കി..
'താങ്ക്സ്..!
അത്ര മാത്രമേ അവൾ പറഞ്ഞുള്ളു. പക്ഷെ ആ പറച്ചിലിൽ എല്ലാം ഉണ്ടായിരുന്നു. കുറച്ചു നേരം കൂടെ അങ്ങനെ ഇരുന്നാൽ അവൾ കരഞ്ഞു പോകുമെന്ന് അർജുന് തോന്നി
'കഴിഞ്ഞെങ്കിൽ ആ ഫോൺ താ.. കുറച്ചു പരുപാടി ഉണ്ട്..'
'ഇനി എന്ത് പരുപാടി ആണ്..?
ഇഷാനി സംശയത്തോടെ ചോദിച്ചു
'ഡിലീറ്റ് ചെയ്താലും ആ പിക് ഒക്കെ വീണ്ടും എടുക്കാൻ പറ്റും. ഇനി ഇത് പെർമെനെന്റ് ആയി ഡിലീറ്റ് ചെയ്യണം. സത്യത്തിൽ അങ്ങനെ ചെയ്തിട്ട് ഫോൺ കൊണ്ട് വന്നാൽ മതിയായിരുന്നു. പക്ഷെ നിന്റെ കൈ കൊണ്ട് ഡിലീറ്റ് ആക്കിയാൽ നിനക്ക് ഒരു ആശ്വാസം കിട്ടുമെന്ന് തോന്നി. അതാണ് നേരെ ഇങ്ങ് കൊണ്ട് വന്നത്..'
'ഇതെങ്ങനെ കിട്ടി. അതിതുവരെ പറഞ്ഞില്ലല്ലോ..'
'അതൊക്കെ കിട്ടും. ഞാൻ ശരിക്കൊന്ന് ആഗ്രഹിച്ചാൽ എനിക്ക് കിട്ടാത്തതായി ഒന്നുമില്ല ഈ ലോകത്തിൽ..'
ഒരു സിനിമ ഡയലോഗ് പോലെയാണ് അർജുൻ അത് പറഞ്ഞത്. അതും ഇഷാനിയുടെ കണ്ണിൽ തന്നെ നോക്കി
'പറ. എനിക്ക് ഇനി അതറിയാതെ ഉറക്കം വരില്ല..'
ഇഷാനി ഒരു കൊച്ചു കുട്ടിയെ
💬 Comments
View all comments