0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 144.6K

'അവൾ നിന്റെ ഡിപ്പാർട്മെന്റ് അല്ലല്ലോ. നിനക്ക് അവളുടെ പേര് പോലും അറിയില്ല. പിന്നെ എന്തിനാണ് നീ അവൾക്ക് വേണ്ടി ഞങ്ങളോട് ദേഷ്യപ്പെടുന്നത്..'

'അവൾക്ക് വേണ്ടിയല്ല.. നിനക്ക് വേണ്ടിയാണ് പറഞ്ഞത്.. നീ ഈ ചെയ്യുന്നത് ഒക്കെ എനിക്ക് ഭയങ്കര ബോർ ആയി തോന്നുന്നുണ്ട്..'

'ബോർ ആണേൽ ഞാൻ സഹിച്ചു. ഇതെന്റെ ക്യറക്റ്റർ ആണ്. അത് നീ മാറ്റണ്ട..'

'നല്ല ഊമ്പിയ ക്യാരാക്ടർ തന്നെ..'

'അത്രക്ക് സഹിക്കാൻ മേലാൽ നീയിനി എന്റെയടുത്തു വരണ്ട. ആ കറുമ്പിയുടെ അടുത്ത് ചെല്ല്..'

ലച്ചു വല്ലാതെ ഷൗട്ടായി

'ഞാൻ ആരുടെ അടുത്ത് പോകണം എന്ന് നീയും തീരുമാനിക്കണ്ട..'

'എനിക്ക് തോന്നുന്നത് പോലെ ഞാൻ ചെയ്യും. അത് ചോദ്യം ചെയ്യാൻ നീയും വരണ്ട. നീയെന്റെ കാമുകൻ ഒന്നും തല്ക്കാലം കളിക്കണ്ട. അതിനുള്ള സ്‌ഥാനം ഒന്നും നിനക്ക് തന്നിട്ടില്ല..'

'നിന്നെ പോലെ ഒരു ടോക്സിക് വാണത്തിന്റെ സെറ്റപ്പ് സ്‌ഥാനവും ഇനി എനിക്ക് വേണ്ട. എല്ലാം നിർത്തിയേക്കാം..'

ഞാൻ പറഞ്ഞു

'നിർത്തിയേക്കാം.. ഇപ്പോൾ തന്നെ നിർത്തിയേക്കാം.. എനിക്ക് രണ്ട് മൈരാണ്..'

ഞങ്ങളുടെ വാഗ്വാദം വീണ്ടും കനത്തു.. അങ്ങോട്ടും ഇങ്ങോട്ടും കൊള്ളിക്കാൻ പലതും പറഞ്ഞു

'നീ വലിയ കോളേജിലെ റാണി ആണെന്ന് വിചാരം ഉണ്ട്. പാവപ്പെട്ട പിള്ളേരുടെ അടുത്ത് കുതിര കയറുന്നത് പോലെ എന്റെ അടുത്ത് കളിച്ചാൽ നീ വിവരം അറിയും..'

ഒരു വെല്ലുവിളിയോടെ ഞാൻ തിരിഞ്ഞു നടന്നു.. അവൾ അതിന് മറുപടി ഒന്നും പറഞ്ഞില്ല...

വൈകിട്ട് കോളേജ് കഴിഞ്ഞു ബൈക്ക് ഇരിക്കുന്ന അവിടേക്ക് പോകുമ്പോളാണ് ആഷിക്കും ഫാത്തിമയും അവിടെ നിന്ന് സൊള്ളുന്നത് കണ്ടത്. അവരോട് കമ്പിനി അടിച്ചു നിന്ന്

💬 Comments

View all comments