0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 144.6K

ഞാൻ ബൈക്കിൽ കയറിയപ്പോൾ ആണ് ആഷിക്ക് എന്നോട് ബൈക്കിനു കാറ്റില്ലല്ലോ എന്ന് പറയുന്നത്

'കഴിഞ്ഞ ആഴ്ച അടിച്ചത് ആണല്ലോ. ഇനി പഞ്ചർ ആയോ..?

ഞാൻ കുനിഞ്ഞു ടയറിൽ നോക്കി

'അളിയാ.. ദേ നിന്റെ ഫ്രന്റ് വീലും പഞ്ചർ ആണല്ലോ...? ഇതങ്ങനെ ഒരുമിച്ച്..?

ഞാൻ നോക്കിയപ്പോൾ രണ്ട് ടയറും കാറ്റില്ലാതെ ഒട്ടി കിടക്കുന്നു. ഒരുമിച്ച് കാറ്റ് പോകണം എങ്കിൽ ആരെങ്കിലും മനഃപൂർവം പഞ്ചർ ആക്കിയത് ആവാനെ തരുമുള്ളൂ.. ആഷിക്കും അത് തന്നെ ആണ് പറഞ്ഞത്.. അത് പറഞ്ഞോണ്ട് നിൽക്കുമ്പോ ആണ് ലച്ചു അത് വഴി നടന്നു വന്നത്.. അവളെന്നെ നോക്കി ഒരു ആക്കിയ ചിരിയും ചിരിച്ചിട്ട് നടന്നു പോയി.. എനിക്കും ആഷിക്കിനും കാര്യം മനസിലായി.. ഇതായിരുന്നു അവളുടെ മറുപടി...!

'എന്തുവാട വിഷയം..?

ആഷിക്ക് ചോദിച്ചു

'ഒന്നുമില്ലടാ.. ഞാനിന്ന് അവളെ ഒന്ന് നേരെയാക്കാൻ നോക്കിയതാ..'

'അതിനാണോ ഈ പണി.. നല്ല കീറു കിട്ടാത്തതിന്റെയാ.. പാത്തു മോളെ നീ ബസിൽ കേറി പോകുമോ.. ഞങ്ങൾ ഇത് കൊണ്ട് ശരിയാക്കട്ടെ..'

ഫാത്തിമ കാര്യം ഒന്നും മനസിലാകാതെ നിൽക്കുവായിരുന്നു.. അവളെ പറഞ്ഞു വിട്ടിട്ട് ഞാനും ആഷിയും കൂടി വണ്ടി തള്ളി അടുത്തുള്ള വർക്ക്‌ ഷോപ്പിൽ എത്തിച്ചു.. അന്ന് തന്നെ വണ്ടി ശരിയായി കിട്ടി. വൈകിട്ട് ലക്ഷ്മി അത് പറഞ്ഞു വല്ലോം വിളിക്കുമെന്ന് ഞാൻ കരുതി അതുണ്ടായില്ല.. പാവപ്പെട്ട പിള്ളേരുടെ അടുത്ത് മാത്രമല്ല വേണമെങ്കിൽ എന്റെയടുത്തും വില്ലത്തരം കാണിക്കുമെന്ന ലക്ഷ്മിയുടെ താക്കീത് ആയിരുന്നു ഇന്ന് കണ്ടത്.. പക്ഷെ ഞാൻ അതൊരു തമാശ ആയെ കണ്ടുള്ളു. വണ്ടിയുടെ കാറ്റൂരി വിട്ടാൽ അണ്ടിയിലെ രോമം പോയ പോലെ ഉള്ളു

💬 Comments

View all comments