0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 144.6K

എനിക്ക്..

പിറ്റേന്ന് അവളെ കണ്ടിട്ടും ഞാൻ മൈൻഡ് ചെയ്തില്ല.. അവൾ എന്നെ അത്ര പോലും നോക്കിയില്ല. ഞങ്ങളുടെ ബന്ധം ഇത്ര വേഗം അവസാനിച്ചല്ലോ എന്ന് ഞാൻ ചിന്തിച്ചു. അന്ന് ഉച്ചക്കാണ് അവളുമാർ റാഗ് ചെയ്തു വിട്ട ഗ്രീഷ്മയേ ഞാൻ കണ്ടത്. ആ പെണ്ണൊരു റെഡ് ഫ്രോക്കും ഹൈ ഹീലുള്ള ചെരുപ്പും ഒക്കെ ഇട്ടു അവൾക്കൊട്ടും ചേരാത്ത വേഷത്തിൽ ആണ് നടക്കുന്നത്.. കാണുന്നവർക്ക് ഒക്കെ ചിരി വരും ആ കോലം കണ്ടാൽ.. എന്നാൽ അവളുടെ മുഖത്ത് തന്നെ ഒരു അസംതൃപ്തി പ്രകടമായിരുന്നു. എന്തോ സംശയം തോന്നി ഞാൻ ആ പെണ്ണിനെ അടുത്തോട്ടു വിളിച്ചു

'നിനക്കിത് ഒട്ടും ചേരുന്നില്ലലോ.. പിന്നെന്തിനാ ഈ ഫാഷൻ ഒക്കെ കാണിച്ചു നടക്കുന്നത്..?

എന്റെ ചോദ്യത്തിന് അവൾ മറുപടി ഒന്നും തന്നില്ല.. ഇന്നലെ ലച്ചുവിന്റെ ഒക്കെ ഒപ്പം ഉണ്ടായിരുന്നത് കൊണ്ട് ഞാനും അവരെപ്പോലെ റാഗ് ചെയ്യാൻ വിളിക്കുവാണ് എന്നാകും അവൾ കരുതിയിരിക്കുക.

'നിനക്ക് ഇത് ഇട്ടിട്ട് സ്വയം വലിയ സുന്ദരി ആണെന്ന് തോന്നിയോ..?

ഞാൻ ചോദിച്ചു

'ഇല്ല..'

അവൾ പേടിയോടെ പറഞ്ഞു

'പിന്നെ എന്തിനാണ് ഇത് ഇട്ടു നടക്കുന്നത്..?

'എന്നോട് ഇടാൻ പറഞ്ഞു..'

അവൾ മടിച്ചു പറഞ്ഞു

'ആര്.. ലക്ഷ്മി ഒക്കെയാണോ..?

അവൾ അതേയെന്ന മട്ടിൽ തല കുനുക്കി

'നീ വാ തുറന്നു പറ.. അവർ പറഞ്ഞോ നിന്നോട് ഇത് ഇടാൻ..'

'ഇന്നലെ നൈറ്റ്‌ ഐശ്വര്യ ചേച്ചിയും അലീന ചേച്ചിയും എന്റെ റൂമിൽ വന്ന് നാളെ ഇതൊക്കെ ഇടണം എന്ന് പറഞ്ഞു. ഇട്ടില്ലേൽ അവർ ഇതിലും കൂടിയ പണി തരും..'

അവളുടെ സംസാരം കേട്ട് എനിക്ക്

💬 Comments

View all comments