0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 144.6K

കുറച്ചു നേരം നീയും കൂടി അവരുടെ അവസ്‌ഥ അറിയാനാണ് നിനക്ക് ഇപ്പൊ ഒരെണ്ണം തന്നത്..'

ഞാൻ അത്രയും പറഞ്ഞിട്ടും അവൾ ഒരു അക്ഷരം പോലും തിരിച്ചു പറഞ്ഞില്ല. അടിച്ച അടിയിൽ ഇവളുടെ കിളി വല്ലോം പോയോ ഇനി

'നീ ടോക്സിക് ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാൻ നിന്റെ കൂടെ കൂടിയത്.. പക്ഷെ എവിടെയോ നീ ഒരു പാവം ആണെന്ന് കൂടെ തോന്നിയിരുന്നു.. അത് തെറ്റാണ് എന്ന് എനിക്കിപ്പോ മനസിലായി. നീ ഒരു മനസാക്ഷി ഇല്ലാത്തവൾ ആണ്.. നിന്റെ കൂടെ ഇത്രയും ദിവസം നടന്നത് ഓർക്കുമ്പോ എനിക്ക് തന്നെ സ്വയം പുച്ഛം തോന്നുന്നു..'

എന്റെ കഥപ്രസംഗം അവൾ മിണ്ടാതെ മുഴുവൻ കേട്ടൂ.. പറഞ്ഞു മടുത്തു അവസാനം ഞാൻ നിർത്തി പോയി.. അടുത്ത ദിവസം അവൾ കോളേജിൽ വരില്ല എന്നെനിക്ക് തോന്നി.. പക്ഷെ അവൾ വന്നു. ഞാൻ ഗ്രീഷ്മയോട് അന്വേഷിച്ചപ്പോൾ അവരാരും പിന്നെ ശല്യം ചെയ്യാൻ വന്നിട്ടില്ല എന്ന് മറുപടി പറഞ്ഞു. രണ്ട് ദിവസം ഞങ്ങൾ പരസ്പരം മിണ്ടാതെ നടന്നു.. പക്ഷെ അവളുമായി പൂർണമായും നിർത്താൻ എനിക്ക് മനസ് വന്നില്ല.. അവൾക്കും അങ്ങനെ ആകുമെന്ന് ഞാൻ കരുതി.. അവളുടെ സൗന്ദര്യത്തിൽ ഞാനും എന്റെ കരുത്തിൽ അവളും കുറച്ചു മയങ്ങി പോയിരുന്നു.

ഞാൻ തന്നെ ആണ് മുൻകൈ എടുത്തു മിണ്ടിയത്.. അവളെന്നോട് ഒന്നും തിരിച്ചു മിണ്ടിയില്ല എങ്കിലും അവൾക്ക് എന്നോട് പിണക്കം ഇല്ലെന്ന് എനിക്ക് തോന്നി.

'ഞാൻ അന്ന് തല്ലിയത് കൊണ്ട് ഇപ്പോളും പിണക്കം ആണോ? സത്യത്തിൽ ഞാൻ അന്ന് ചെയ്തത് ശരിയായില്ല എന്ന് തോന്നി. അതാണ് നിന്നോട് മിണ്ടില്ല

💬 Comments

View all comments