Chapter Title : റോക്കി 2 [സാത്യകി]
എന്ന് പറഞ്ഞു പോയിട്ട് പിന്നെയും വന്നു മിണ്ടുന്നതു.'
ലച്ചു എന്റെ മുഖത്ത് നോക്കാതെ ഇരുന്നു
'എന്നോട് ഇപ്പോളും പിണക്കമാണോ..?
അവൾ ആണെന്ന് തലയാട്ടി..
'നിന്നോട് ഇഷ്ടം കുറച്ചു ഉള്ളത് കൊണ്ടാണ് ഞാൻ അന്ന് അങ്ങനെ ഒക്കെ പറഞ്ഞതും ചെയ്തതും.. ഇപ്പോൾ എങ്കിലും നിനക്ക് തോന്നുന്നില്ലേ ചെയ്തത് ശരിയല്ല എന്ന്..?
'അതിന് ഞാൻ എന്ത് ചെയ്തിട്ടാ നീ എന്നെ തല്ലിയത്..?
അവൾ ചെറിയ ദേഷ്യത്തോടെ എന്നോട് ചോദിച്ചു
'നീ ആ ഗ്രീഷ്മയേ ഓരോ വേഷം കെട്ടിച്ചു നാണം കെടുത്തിയില്ലേ..?
'അത് ഞാനാണോ.. ഞാനാണ് എന്ന് അവൾ പറഞ്ഞോ..? ഞാൻ അവളെ അന്ന് പിന്നെ കണ്ടിട്ടില്ല. ഐശ്വര്യ ഒക്കെ അവളുടെ ഹോസ്റ്റലിൽ ആണ്.. അവരാണ് രാത്രി അവളോട് ഇങ്ങനെ ഒക്കെ പറഞ്ഞത്. ഞാൻ അത് അറിയുന്നത് രാവിലെ കോളേജിൽ വന്നു കഴിഞ്ഞു. അത് കണ്ട് ചിരിച്ചു എന്നല്ലാതെ ഞാൻ അതിടാൻ ഒന്നും അവളോട് പറഞ്ഞിട്ടില്ല..'
'സത്യം ആണോ.. ശരിക്കും..?
ഞാൻ അവളുടെ കയ്യിൽ പിടിച്ചു ചോദിച്ചു
'അല്ല.. കള്ളം..!
അവൾ എന്റെ കൈ തട്ടി മാറ്റി
'അയ്യോ സോറി.. ഞാൻ പെട്ടന്ന് കരുതി നീ ആണ് അതിനും പിന്നിൽ എന്ന്..'
'നീ കരുതുമല്ലോ.. ഞാനാണല്ലോ നീ കണ്ടതിൽ ഏറ്റവും മോശം പെൺകൊച്ചു..'
അവൾ പരിഭവത്തോടെ പറഞ്ഞു
'ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചു ഒന്നും പറഞ്ഞതല്ല. അപ്പോളത്തെ ദേഷ്യത്തിൽ..'
'നീ ഒന്നും പറയണ്ട.. എന്റെ കൂടെ നടക്കുന്നത് നാണക്കേട് അല്ലെ..?
'സോ...റീ.. നൊന്തോ ഞാൻ തല്ലിയത്..'
ഞാൻ അവളുടെ കവിളിൽ തൊട്ട് ചോദിച്ചു
'പോടാ.. '
അവൾ കൈ തട്ടി മാറ്റി
💬 Comments
View all comments