Chapter Title : റോക്കി 2 [സാത്യകി]
എന്റെ കയ്യിൽ തല്ലി..
'എനിക്ക് അറിയാതെ പറ്റിയത് അല്ലെ.. സോറി..'
'സോറി പോരാ.'
അവൾ എന്തോ ഉറപ്പിച്ച മട്ടിൽ പറഞ്ഞു
'പിന്നെന്താ വേണ്ടത്..?
'എനിക്ക് നിന്നെ തിരിച്ചു തല്ലണം..'
അവൾ പറഞ്ഞു
'തല്ലിക്കൊ..!
ഞാൻ എന്റെ കൈ അവൾക്ക് നേരെ നീട്ടി..
'കയ്യിലല്ല. എന്നെ തല്ലിയത് പോലെ മുഖത്ത്..'
'അത്‍ പറ്റില്ല. മുഖത്ത് തല്ലിയാൽ എനിക്ക് ദേഷ്യം വരും. വേറെ എവിടെ വേണമെങ്കിലും തല്ലിക്കോ..'
'പറ്റില്ല. എനിക്ക് മുഖത്ത് തന്നെ തല്ലണം..'
അവൾ വാശി പിടിച്ചു.. ഒടുവിൽ എനിക്ക് സമ്മതിച്ചു കൊടുക്കേണ്ടി വന്നു.. അപ്പോളല്ല. ഞങ്ങൾ അടുത്ത തവണ മുറിയെടുത്തപ്പോൾ
'ആഞ്ഞടിക്കട്ടെ..?
അവൾ കൈ വീശി എന്റെ മുഖത്ത് കൊണ്ട് വന്നു ചോദിച്ചു
'എന്തെങ്കിലും കാണിക്ക്..'
'രണ്ട് കവിളിലും അടിക്കുമെ..'
അവൾ കൈ വീശൽ തുടർന്നു. എന്റെ കവിളിന് തൊട്ടടുത്തു എത്തുമ്പോ കൈ സ്റ്റോപ്പ് ആക്കും.. പിന്നെയും വീശും
'ഞാൻ ഒരെണ്ണമേ അടിച്ചുള്ളൂ. അത് തന്നെ തിരിച്ചു തന്നാൽ മതി..'
'പ്ലീസ് കൊതി കൊണ്ടല്ലേ.. കോളേജിൽ എല്ലാവർക്കും ഈ ഭാഗ്യം കിട്ടില്ലല്ലോ..'
'എന്റെ മനസ്സ് മാറുന്നതിനു മുന്നേ നീ ചെയ്യ്.. മാറിയാൽ പിന്നെ എന്നോട് പിന്നെയും പറഞ്ഞു വരരുത്..'
'ഉയ്യോ മാറരുത്.. ഞാൻ ഇപ്പോ തരാം.. '
അവൾ കൈ എന്റെ മുഖത്തിന് അടുപ്പിച്ചു വച്ചു ചെറുതായ് ഒന്ന് മുഖത്തിന് കൊട്ടി.. അടി എന്ന് പറയാൻ പറ്റില്ല.
'ഇതാണോ അടി..'
ഞാൻ സംശയത്തോടെ ചോദിച്ചു
'ആ ഇതാണ് എന്റെ അടി.. ഇഷ്ടം ആയോ.. ഇനീം വേണോ..?
അവൾ എന്റെ മടിയിൽ ഇരുന്നു കൊണ്ട് ചോദിച്ചു
'ഇങ്ങനെ ആണേൽ
💬 Comments
View all comments