0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 139.7K

കൊച്ചിന്റെ പ്രണയം എന്തായി..? അവളോട് പറഞ്ഞോ ഇഷ്ടം ആണെന്ന്..?

'ഏത് ജൂനിയർ കൊച്ചു..?

എനിക്ക് പെട്ടന്ന് aa വിഷയം മനസ്സിൽ വന്നില്ല..

'ഇയാളെ പ്രൊപ്പോസ് ചെയ്ത ഒരാളെ ഇഷ്ടം ഉണ്ടന്ന് എന്നോട് പറഞ്ഞില്ലേ.. അതിനോട് ഇഷ്ടം ആണെന്ന് പറഞ്ഞോ എന്ന്..?

ഓ അപ്പോൾ ഇത്രയും പ്രശ്നത്തിന് ഇടയിലും അവൾക്ക് ഇത് ഓർമ ഉണ്ടായിരുന്നു. ഞാൻ ഇന്നലെ അതൊരു തമാശക്ക് പറഞ്ഞതാണ്.

'ഹേയ് ഇല്ല. അത് ഞാൻ വെറുതെ പറഞ്ഞതല്ലേ.. നീ സീരിയസ് ആണെന്ന് കരുതിയോ..?

അത് കേട്ട് അവൾ മെല്ലെ ഒന്ന് ചിരിച്ചു. അപ്പോളേക്കും ലഞ്ച് ബ്രേക്ക് കഴിഞ്ഞ ബെല്ലടിച്ചത് കൊണ്ട് ഇഷാനി പെട്ടന്ന് തന്നെ ക്ലാസ്സിലേക്ക് പോയി. ഞാൻ പോയത് നേരെ ലക്ഷ്മിയുടെ ഡിപ്പാർട്മെന്റ്ലേക്കാണ്. അവിടെ തന്നെ കൂട്ടുകാരുടെ നടുവിൽ അവൾ ഇരിപ്പുണ്ടായിരുന്നു. പേർസണൽ ആയി സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു ഞാൻ അവളെ തനിച്ചു ഒരിടത്തേക്ക് വിളിച്ചു

'എന്താ വീണ്ടും അവൾക്ക് വേണ്ടി വക്കാലത്തു പറയാനാണോ ഇവിടോട്ട് വന്നത്...? ആണെങ്കിൽ വിട്ടോ.. എനിക്ക് വേറെ പണി ഉണ്ട്..'

'വക്കാലത്തു പറയാൻ ഒന്നുമല്ല. അവളെ ഇനി ഉപദ്രവിക്കരുത് എന്ന് പറയാനാണ് വന്നത്. അവൾ ഇപ്പോൾ ക്ലാസ്സിൽ കയറിയിട്ടുണ്ട്.. ഇനിയും ഇവിടെ പഠിക്കും. അത് നിന്നെ ബാധിക്കുന്ന കാര്യമല്ല..'

ഞാൻ വളരെ ശാന്തമായാണ് സംസാരിച്ചത്. മാക്സിമം ആളുകൾ ശ്രദ്ധിക്കാത്ത ഒരിടത്തു നിന്നായിരുന്നു ഞങ്ങളുടെ സംസാരം

'ആഹാ ഭീഷണി ആയാണോ വരവ്. എങ്കിൽ ഒന്ന് കാണണമല്ലോ അവളിവിടെ പഠിക്കുന്നത്.. നീ ലക്ഷ്മി ആരാണെന്ന് കണ്ടിട്ടില്ല. അവൾക്കറിയാം.. അവളോട് ഒന്ന് ചോദിച്ചു നോക്ക്..'

ലക്ഷ്മി വല്ലാതെ എന്നോട് തട്ടി കയറി. ഞാൻ

💬 Comments

View all comments