Chapter Title : റോക്കി 2 [സാത്യകി]
ഇത് കിസ്സ് തന്നെ. ഞങ്ങൾ ആ കെട്ടിടത്തിന്റെ സൈഡിൽ ഉള്ള ചെറിയ ഒരു മുറിയുടെ അടുത്തെത്തി. എന്തൊക്കെയോ സാധനങ്ങൾ അടുക്കി വച്ചു പൂട്ടി കിടക്കുന്ന മുറിയാണ്. ഇഷാനി മെല്ലെ അതിന്റെ ജനൽ തുറന്ന് കൈ ഉള്ളിലേക്ക് ഇട്ടു. അവളുടെ കൈകളിലേക്ക് നൂനു ചാടി കയറിയപ്പോൾ ആണ് ഇവിടെ വന്നത് നൂനുവിന് വേണ്ടി ആണെന്ന് മനസിലായത്. ഒടിഞ്ഞ ജനലഴികൾ ആയത് കൊണ്ട് നൂനുവിന് കടന്നു പോരാനുള്ള വീതി ആ വിടവിൽ ഉണ്ടായിരുന്നു. എന്തായാലും ഉമ്മ കിട്ടുമെന്ന് വിചാരിച്ചത് കിട്ടി. എനിക്കല്ല ആ പട്ടിക്ക് ആണ് ഉമ്മ കിട്ടിയത്. പ്രശ്നം ഉണ്ടാക്കിയ അതിന് ഉമ്മയും പ്രശ്നം സോൾവ് ആക്കിയ എനിക്കൊരു തൊലിഞ്ഞ താങ്ക്സും. കോപ്പ്.. കുറച്ചു സമയത്തിനുള്ളിൽ കെട്ടിയ മനക്കോട്ടെ നിലം പതിച്ചത് എന്നെ നിരാശയിൽ ആഴ്ത്തി.
'ഇവനെ കാണാൻ ആണോ ഇവിടെ നമ്മൾ വന്നത്..'
എന്തോ പ്രതീക്ഷയിൽ ഞാൻ വീണ്ടും ചോദിച്ചു
'ആന്നെ.. ഇന്നലെ ഞാൻ ആരും കാണാതെ ഇവിടെ കൊണ്ട് പൂട്ടിയതാ ഇവനെ. അവളുമാർ കണ്ടിരുന്നേൽ എന്തെങ്കിലും ചെയ്തേനെ പാവത്തിനെ.. വല്ലതും കഴിച്ചിട്ടുണ്ടാകുമോ ഇന്നലെ തൊട്ട്..'
അവൾ നൂനുവിന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.
'നീ എന്നാൽ ഇവൻ ബിസ്കറ്റ് വെല്ലോം വാങ്ങി കൊടുക്ക്. എനിക്കൊരാളെ കാണാനുണ്ട്..'
അത് പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു
'ഡാ..'
പെട്ടന്ന് തന്നെ പിറകിൽ നിന്നും ഇഷാനിയുടെ വിളി വന്നു. ഞെട്ടി ഞാനൊന്ന് തിരിഞ്ഞു നോക്കി
'സോറി.. ഞാൻ ചുമ്മാ ഒന്ന് ട്രൈ ചെയ്തു നോക്കിയതാ ഈ എടാ പോടാ വിളി..'
കണ്ണിറുക്കി ചിരിച്ചു കൊണ്ട് ഇഷാനി പറഞ്ഞു.
'ചേട്ടന്റെ ജൂനിയർ
💬 Comments
View all comments