Chapter Title : റോക്കി 2 [സാത്യകി]
ബോധ്യം ഉള്ളത് കൊണ്ട് തന്നെ അത് ഞാൻ ഊഹിച്ചിരുന്നു. അവളുടെ കൈയ്യേ എന്റെ കരണത്ത് തൊടാൻ പറ്റുന്നതിന് മുന്നേ തന്നെ ഞാൻ എന്റെ കൈക്കുള്ളിൽ ആക്കി.
'വോ... വോ.. വോ.. ഒന്ന് അടങ്ങ്.. നീ അടിക്കാൻ നോക്കിയത് ഒക്കെ ന്യായം തന്നെ. പക്ഷെ ഇതിലും വലിയ ചെറ്റത്തരം നിന്റെ അക്കൗണ്ടിൽ കിടക്കുന്ന കൊണ്ട് ഇത് വാങ്ങാൻ എനിക്ക് ശകലം ബുദ്ധിമുട്ട് ഉണ്ട്...'
ഞാൻ അവളുടെ കൈ ബലമായി മുറുക്കി പിടിച്ചു. ലക്ഷ്മി എന്റെ അടുക്കൽ നിന്ന് കൈ വിടുവിക്കാൻ ഇളകി
' നീ എന്നെ ബ്ലാക്ക് മെയിൽ ചെയ്തു അങ്ങ് ഉലത്താമെന്ന് കരുതണ്ട.. നീ നിന്നെ കൊണ്ട് ചെയ്യാവുന്നത് അങ്ങ് ചെയ്യൂ.. രണ്ട് പിക് ഇറങ്ങിയെന്ന് വച്ചു ഞാൻ സൂയിസൈഡ് ഒന്നും ചെയ്യാൻ പോകില്ല.. ഇപ്പോൾ ഏത് ചെറ്റക്കും ഉണ്ടാക്കാവുന്നതേ ഉള്ളു ആരുടെ ന്യൂഡ് വേണമെങ്കിലും..'
'ഏ ഐ (ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ) ആണെന്നും മോർഫ് ആണെന്നുമൊക്കെ പറഞ്ഞു നിനക്ക് പിടിച്ചു നിൽക്കാം.. സത്യം ആണ്.. പക്ഷെ നീ ആണെന്ന് എനിക്ക് തെളിയിക്കാൻ അതിലും എളുപ്പമാണ്. നിന്റെ കയ്യിലെ ടാറ്റൂ ഉണ്ട് ആ പിക്കിൽ. മിറർ സെൽഫി എടുത്ത സ്ഥലത്തു വച്ചു നീ ഒരുപാട് നോർമൽ പിക്സ് ഇൻസ്റ്റയിൽ ഇട്ടിട്ടുണ്ട്.. അതൊക്കെ വച്ചു ഈസി ആയി എനിക്ക് നീ ആണെന്ന് പ്രൂവ് ചെയ്യാവുന്നതേ ഉള്ളു..'
എന്റെ മറുപടി കേട്ട് ലക്ഷ്മി ഒന്ന് അടങ്ങി. അവളുടെ കണ്ണുകളിൽ ഭയം ഞാൻ അറിഞ്ഞു.
'മാത്രം അല്ല നീ ഏതെങ്കിലും ഒരു വീട്ടിലെ കുട്ടി അല്ലല്ലോ. നിങ്ങളൊക്കെ വലിയ സ്റ്റാർസ് അല്ലെ.
💬 Comments
View all comments