Chapter Title : റോക്കി 2 [സാത്യകി]
പ്രശസ്ത സിനിമ നടിയുടെ അനിയത്തി എന്ന പേര് കൂടെ ഉണ്ടെങ്കിൽ ഈ ചിത്രം ഒക്കെ വലിയ സെൻസേഷൻ ആകും.. ചിലപ്പോൾ ഇത്രയും സിനിമയിലൂടെ നിന്റെ ചേച്ചി ഉണ്ടാക്കിയതിലും ഫേമസ് ആകും നീ..'
ക്രൂരമായ ആ തമാശ ഞാൻ അവളുടെ മുഖത്ത് നോക്കി തന്നെ പറഞ്ഞു. അവളുടെ സകല പ്രതിരോധവും വീണു കഴിഞ്ഞിരുന്നു. അതിന് വേണ്ടി തന്നെ ആയിരുന്നു ഞാൻ ഇത്രയും കടന്ന് പെരുമാറിയത്
'ഇനി മേലാൽ നീയോ നിന്റെ കൂട്ടുകാരികളോ ഏതെങ്കിലും ഒരുത്തി ഇഷാനിയുടെ മെക്കിട്ട് കേറാൻ വന്നു എന്ന് ഞാൻ അറിഞ്ഞാൽ.....!
ഞാൻ മുഴുവിപ്പിച്ചില്ല.. അത്രയും കേട്ടപ്പോൾ തന്നെ ലക്ഷ്മിയുടെ കണ്ണിൽ നിന്നും കണ്ണ് നീർ പൊടിഞ്ഞു. ഞാൻ ഇപ്പോൾ കാണിച്ച പ്രകടനത്തിന് ഒരുമാതിരി പെണ്ണുങ്ങൾ ഒക്കെ കരയും. എന്നാലും ഇവൾ പിടിച്ചു നിൽക്കുമെന്നായിരുന്നു ഞാൻ കരുതിയത്. അത് തെറ്റി. സത്യത്തിൽ കരയുന്ന കണ്ടപ്പോ ഒരു പാവമൊക്കെ തോന്നിയെങ്കിലും ഞാനത് പുറമെ കാണിക്കാൻ പോയില്ല..
'ആ പിന്നെ അവളെ മാത്രമല്ല നീ ഒക്കെ അന്വേഷിച്ചു നടന്നില്ലേ ഒരു പട്ടിക്കുട്ടി.. അതിനും ഒന്നും സംഭവിക്കരുത്. നീ ഇവിടുന്ന് പഠിച്ചിറങ്ങി അടുത്ത കൊല്ലം ഇഷാനിയും ഇവിടുന്ന് പാസ്സ് ഔട്ട് ആകുന്ന വരെ എങ്കിലും ആ ഫോട്ടോസ് എല്ലാം എന്റെ കയ്യിൽ കാണും. അത് നീ മറക്കണ്ട..'
ലക്ഷ്മി അതിന് എന്തെങ്കിലും മറുപടി പറയുമെന്ന് ഞാൻ കരുതി. തേങ്ങൽ അല്ലാതെ വേറൊന്നും ഞാൻ കേട്ടില്ല
'നീ നിന്റെ ഫ്രണ്ട്സിനെ വച്ചു എനിക്കിട്ട് പണിയാൻ ആണേൽ അങ്ങനെ.. അല്ലേൽ നിന്റെ അച്ഛന്റെ പണവും സ്വാധീനവും വച്ചു എനിക്കിട്ട് ഉണ്ടാക്കാൻ ആണേൽ അങ്ങനെ..
💬 Comments
View all comments