Chapter Title : റോക്കി 2 [സാത്യകി]
എന്താണേലും എനിക്ക് പുല്ലാ.. നീ ഇവിടെ ഞോണ്ടി കരയിച്ചോണ്ട് ഇരിക്കുന്ന തൊട്ടാവാടി പിള്ളേർ അല്ല ഞാൻ. എനിക്കിട്ട് പണിയാൻ വന്നാൽ അതിനപ്പുറം ഞാൻ പണിയും.. ചെറ്റത്തരം കാണിച്ചാൽ അതിന്റെ ഡബിൾ കാണിക്കും.. അതിപ്പോ നിനക്ക് മനസിലായി കാണുമല്ലോ...?
ഞാൻ പറയുന്നത് ഒക്കെ അവൾ കേൾക്കുന്നുണ്ടോ എന്ന് എനിക്ക് സംശയമായി. കണ്ണ് പൊത്തി വിങ്ങി കരയുകയാണ് ഈ കോളേജിലെ ഏറ്റവും വില്ലത്തി ആയ പെൺകുട്ടി.. ഞാൻ അവളുടെ കൈ പിടിച്ചു മുഖത്ത് നിന്നും മാറ്റി. അവൾ എന്റെ മുഖത്ത് നോക്കിയില്ല
'ഞാൻ പറഞ്ഞത് ഒക്കെ മനസ്സിലായോ നിനക്ക്..
മറുപടി ഒന്നും തന്നില്ല എങ്കിലും മനസിലായി എന്ന് അവൾ തല കുനുക്കി..
'മ്മ് കരഞ്ഞത് മതി.. നീയായ്യിട്ട് ഇനി ഒരു പ്രശ്നത്തിന് വന്നില്ലേൽ ആരും ഇത് ഒന്നും അറിയാൻ പോണില്ല. മുഖം കഴുകു പോയി. കരഞ്ഞത് ആരും കാണണ്ട.. പിന്നെ... കൃഷ്ണ നീ ഇഷാനിയോട് കാണിച്ചത് അറിഞ്ഞിട്ടില്ല. അപ്പോൾ പിന്നെ ഈ കാര്യം നീയായിട്ട് അവളോട് പറയണ്ട.. കേട്ടല്ലോ.. പിന്നെ ഈ ഫോൺ അത് നീ വച്ചോ..'
ഞാൻ വാങ്ങിയ പുതിയ ഫോണിനെ കുറിച്ച് ആയിരുന്നു ഞാൻ പറഞ്ഞത്. അത് തിരിച്ചു വാങ്ങാൻ ആണ് കരുതിയത് എങ്കിലും അത് വേണ്ട എന്ന് ഞാൻ കരുതി. തിരിച്ചു പോരുമ്പോൾ കുറ്റബോധം ആയിരുന്നു മനസ്സ് നിറയെ. ഒരു പെണ്ണിനേയും അറിഞ്ഞു കൊണ്ട് കരയിപ്പിക്കുന്നത് എനിക്ക് ഇഷ്ടം ഇല്ലാത്ത സംഗതി ആണ്. നല്ല ഉദ്ദേശത്തിന് വേണ്ടി ആയിരുന്നെങ്കിൽ പോലും ഞാൻ ആ ചെയ്തത് തെറ്റാണെന്ന ഉത്തമബോധ്യം എനിക്ക് ഉണ്ടായിരുന്നു. വൈകിട്ട് വീട്ടിൽ വന്നപ്പോളും അതെന്നെ
💬 Comments
View all comments