0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 139.8K

നമ്മൾ ഇനി അവർക്ക് കൂടി ആളെ സെറ്റ് ആക്കി കൊടുക്കണോ.. അതൊരു തൊലിഞ്ഞ ഇടപാട് ആണല്ലോ..'

രാഹുൽ വീണ്ടും ഊളത്തരം പറഞ്ഞോണ്ട് ഇരുന്നു

'അതൊന്നും വേണ്ട. തസ്‌നിയുടെ കല്യാണം ഏകദേശം ഉറപ്പിച്ച മട്ടാണ്. പിന്നെ ഉള്ളത് അഞ്ജന ആണ്..'

'അവളെ നമ്മൾ എന്ത് ചെയ്യും..'

ഞാൻ എന്താണ് ഉദ്ദേശിച്ചത് എന്നറിയാതെ ആഷിക്ക് കിളി പോയ പോലെ നിന്നു

'ഒന്നും ചെയ്യണ്ട.. അവൾക്കൊരു ലൈൻ ഉണ്ട്.. ഞാൻ ഇന്നലെ രണ്ടിനെയും തിയേറ്ററിൽ വച്ചു പൊക്കി. കുറച്ചേ ആയുള്ളൂ സെറ്റ് ആയിട്ട്. അവൻ അവളുടെ ഒരു പഴയ ഫ്രണ്ട് ആണ്.. ഈ കാര്യം അവളുടെ ഫ്രണ്ട്സ് പോലും അറിഞ്ഞിട്ടില്ല..'

'ഇത്രയും ക്ലോസ് ആയി നടന്നിട്ടും അവൾ അവരോട് അത് പറഞ്ഞില്ലേ..?

രാഹുലിന് അത്ഭുതം ആയി

'ഇല്ല. മിണ്ടാപ്പൂച്ച കലം ഉടക്കുന്നു എന്ന് ഇവളെ ഒക്കെ കുറിച്ചാണ് പറയുന്നത്.. പിന്നെ ഞാൻ പൊക്കിയപ്പോ ഇവനെ സപ്പോർട്ട് ചെയ്യാം എന്ന് അവൾ ഏറ്റിട്ടുണ്ട്..'

ഞാൻ അത് പറഞ്ഞിട്ടും ആഷിക്കിന് ഒരു ആത്മവിശ്വാസം വന്നില്ല

'എടാ പക്ഷെ എന്നാലും ഫാത്തിമ യെസ് പറയുമോ. എനിക്ക് ഇപ്പോളും തോന്നുന്നില്ല..'

'എടാ നീ കഴിഞ്ഞ വർഷം പ്രൊപോസൽ ചെയ്ത ഫാത്തിമ അല്ല ഇപ്പോൾ അവൾ. അവളുടെ സ്റ്റാർ വാല്യൂ ഒക്കെ ഇടിഞ്ഞു. ജൂനിയർ പെൺകുട്ടികൾ വരുമ്പോൾ സീനിയർ ഗേൾസിന്റെ സ്റ്റാർ വാല്യൂ കുറയും. അവളെ അന്ന് നോക്കിയിരുന്ന മിക്കവരും പുതിയ പിള്ളേരുടെ പുറകെ പോകും.. അപ്പോൾ പിന്നെ അവൾക്ക് ഉള്ളിൽ നിന്നോട് ഇഷ്ടം ഉണ്ടെങ്കിൽ പറഞ്ഞെ പറ്റൂ..'

'എന്നാലും എന്നോട് തന്നെ പറയും എന്ന് എന്താടാ ഉറപ്പ്..'

💬 Comments

View all comments