0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 139.9K

"ഓസ്കാർ ഷിൻഡ്ലർ" ആയി തീരുക ആയിരുന്നു. റോസിനെ ഒക്കെ അങ്ങനെ പലതവണ ഞാൻ സഹായിച്ചിട്ടുണ്ട്. അതിന്റെ ഒരു നന്ദി എന്ന നിലയിൽ ആണ് അവൾ എനിക്ക് ഈ ഉപകാരം ചെയ്തു തരാം എന്ന് ഏറ്റത്. പിന്നെ ഈ നാടകം ഒന്നും അവൾക്ക് ഒരു വിഷയം അല്ലായിരുന്നു. അടുത്ത ദിവസം ആഷിക്ക് പടം വരച്ചത് വാങ്ങാൻ അവൾ വന്നത് മുകളിലെ ഞങ്ങളുടെ ക്ലാസ്സിലേക്കാണ്. സാധാരണ വെറുതെ ഒന്നും ജൂനിയഴ്‌സ് മുകളിലോട്ട് വരാറില്ല. സീനിയർസിന് അത് ഇഷ്ടം ആകാത്തത് കൊണ്ട് തന്നെ. ക്ലാസ്സിന് മുന്നിൽ വച്ചു തന്നെ ആഷി അവൾക്ക് വരച്ച പേപ്പർ കൊടുക്കുകയും ചെയ്തു. അവൾ ആണേൽ അവനോട് വളരെ അടുത്ത് നിന്ന് കുഴയാവുന്നതിന്റെ മാക്സിമം കുഴയുന്നുണ്ട്. അവൻ പക്ഷെ കുറച്ചു വലിഞ്ഞാണ് നിൽക്കുന്നത്. ഈ തെണ്ടി ഇത് കുളമാക്കും. ഞാൻ മനസിൽ പറഞ്ഞു. ഇതേ സമയം എന്റെ പദ്ധതി അനുസരിച്ചു അഞ്ജന ഫാത്തിമയ്ക്ക് എരിവ് കേറ്റി കൊണ്ടിരുന്നു. ഫാത്തിമക്ക് അവനോട് ശരിക്കും ഇഷ്ടം ഉണ്ടെങ്കിൽ ഇന്നെന്തെങ്കിലും നടക്കും.

കരുതിയത് പോലെ തന്നെ നടന്നു. ഫാത്തിമ റോസിനെ കണ്ടു നല്ലപോലെ ചൂടായി എന്നാണ് ഞാൻ കേട്ടത്. ചൂടായത് പടം വരച്ച കേസിനു ഒന്നുമല്ല. ഒരു കാര്യവും ഇല്ലാതെ സീനിയർസിന്റെ ക്ലാസ്സിന് മുന്നിൽ വന്നതിന് ആണെന്ന്. ഇന്നെ വരെ റാഗിംഗ് പോയിട്ട് ആരോടും ശബ്ദം ഉയർത്തി ഒന്ന് സംസാരിക്കുക പോലും ചെയ്യാത്ത ഫാത്തിമ ഇന്ന് റോസിനെ ഫയർ ചെയ്തെങ്കിൽ അത് ആഷിക്കിനോട് അടുത്തിടപഴകിയത് കൊണ്ട് മാത്രം ആണ്. അത് വച്ചു ഞങ്ങൾ എല്ലാവരും കൂടി അവളെ വളഞ്ഞപ്പോ അവളുടെ കയ്യിൽ

💬 Comments

View all comments