Chapter Title : റോക്കി 2 [സാത്യകി]
ഒരു ഡോസ് കൊടുത്തു..'
'അതെന്താ.. എന്നോട് പറഞ്ഞില്ലല്ലോ എന്നിട്ട് ഇത്രയും ദിവസം ആയിട്ടും..'
അവൾ കാര്യം അറിയാനുള്ള ആകാംക്ഷയിൽ ചോദിച്ചു.
'അതൊക്കെ ഉണ്ട്.. സീക്രെട് ആണ്..'
'എന്നോട് പറയാൻ പറ്റാത്ത അത്രയും സീക്രെട് ഉണ്ടോ ഈ കാര്യത്തിൽ..?
'നിന്നോട് പറഞ്ഞാൽ നീ എന്നോട് ദേഷ്യപ്പെടും..'
'എനിക്ക് വേണ്ടി ഇത്രയും ചെയ്തിട്ട് ഞാൻ ചേട്ടനോട് ദേഷ്യപ്പെടുമെന്നോ.. സത്യം ആയും ഇല്ല.. പറ.. '
അവളുടെ നിർബന്ധത്തിന് മുന്നിൽ എനിക്ക് പറയേണ്ടി വന്നു..
'നിന്റെ ഫോട്ടോ കണ്ടില്ലെങ്കിലും അവളുടെ ഫോണിൽ അവളുടെ കുറച്ചു ചിത്രങ്ങൾ ഞാൻ കണ്ടു..'
'അവളുടെ എന്ത് ചിത്രങ്ങൾ...'
ഒരു പേടിയോടെ ഇഷാനി ചോദിച്ചു
'നീ ഉദ്ദേശിച്ചത് തന്നെ. അവളുടെ കുറച്ചു ഹോട് പിക്സ്. പുറത്ത് വന്നാൽ നാണക്കേട് ആകുന്നത്.. അവളിനി നിന്നെ ബുദ്ധിമുട്ടിച്ചാൽ അതായിരിക്കും ഇവിടെ ബാന്നർ അടിക്കുന്നതെന്ന് ഞാൻ അവളോട് പറഞ്ഞു..'
അത് കേട്ടതും ഇഷാനിയുടെ മുഖത്ത് കുറച്ചു മുമ്പ് ഉണ്ടായിരുന്ന ആരാധന അപ്രത്യക്ഷമായി.. അവൾക്ക് ഇത് അംഗീകരിക്കാൻ പറ്റില്ല എന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷെ അവളോട് എങ്കിലും ഇതെപ്പോളെങ്കിലും പറയണം എന്ന് എനിക്ക് തോന്നിയിരുന്നു..
'അത് വേണ്ടായിരുന്നു..'
ഇഷാനി അത് പറയുമ്പോ വല്ലാതെ ആയിരുന്നു
'ഞാൻ അത് ചെയ്തില്ലേൽ അവൾ ചിലപ്പോൾ ഞാൻ വീട്ടിൽ കയറിയത് ഒക്കെ വച്ചു കേസ് വല്ലോം കൊടുത്തേനെ..'
'അത് ചേട്ടന് കയറുന്നതിനു മുന്നേ അറിയില്ലേ.. അപ്പോൾ എന്ത് ചെയ്യാനാണ് ഇരുന്നത് ഈ ഫോട്ടോ ഇല്ലായിരുന്നേൽ..'
'സത്യം പരഞ്ഞാൽ വലിയ ഐഡിയ ഇല്ലായിരുന്നു. നിന്നെ ഇതിൽ നിന്ന് ഊരുക എന്നത് മാത്രമേ എന്റെ മനസ്സിൽ ഉള്ളായിരുന്നു..'
കുറച്ചു നേരത്തേക്ക്
💬 Comments
View all comments