0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 140K

ഇഷാനി ഒന്നും മിണ്ടിയില്ല. അവൾ ഒന്നും പറയാതെ ദൂരേക്ക് നോക്കി ഇരുന്നു. ലക്ഷ്മി കുറച്ചു മുന്നേ ഇരുന്ന ഇടം ശൂന്യമായിരുന്നു. ഞങ്ങളെ കണ്ടു കാണണം.. അതാവും അവൾ എഴുന്നേറ്റ് പോയത്

'ഞാൻ പറഞ്ഞില്ലേ നീ എന്നോട് ദേഷ്യത്തിൽ ആകുമെന്ന്.. ഇതാണ് ഞാൻ പറയാൻ മടിച്ചത്..'

'എനിക്ക് ചേട്ടനോട് ദേഷ്യമൊന്നും ഇല്ല.. പക്ഷെ... ചേട്ടൻ ചെയ്തത് ഒട്ടും ശരിയായില്ല..'

അവൾ എന്റെ മുഖത്ത് നോക്കി തന്നെ പറഞ്ഞു. അതിലെ സത്യസന്ധത എനിക്ക് ഇഷ്ടമായി എങ്കിലും അവൾക്ക് വേണ്ടി ചെയ്ത ഒരു കാര്യത്തിന് ആണ് അവളെന്നെ കുറ്റപ്പെടുത്തുന്നത് എന്നോർത്തപ്പോൾ വിഷമം തോന്നി.

'ശരിയായില്ല എന്ന് എനിക്കും അറിയാം. പിന്നെ അവൾ നിന്നോട് കാണിച്ചത് തന്നെ ഞാൻ അവളോടും കാണിച്ചു..'

' അത് കൊണ്ടല്ലേ അവൾ ഇപ്പോൾ ആരോടും മിണ്ടാതെ ഇങ്ങനെ നടക്കുന്നത്. അവൾ ആ വിഷമത്തിൽ എന്തെങ്കിലും ചെയ്തിരുന്നു എങ്കിൽ എന്തായേനെ..?

'ഇതിപ്പോ കൊള്ളാം ഞാൻ നിനക്ക് വേണ്ടി ഇതൊക്കെ ചെയ്തിട്ട് നീയിപ്പോ അവളുടെ സൈഡ് പിടിക്കുവാണോ..?

എനിക്ക് മനസിലുള്ള വിഷമം പറയാതിരിക്കാൻ പറ്റിയില്ല

'ഞാൻ ചേട്ടനെ കുറ്റപ്പെടുത്തിയത് അല്ല.. അവളുടെ സൈഡും അല്ല.. പക്ഷെ എനിക്ക് വേണ്ടി ആണ് ചേട്ടൻ ഈ മോശം കാര്യം ചെയ്യേണ്ടി വന്നത് എന്ന് ഓർക്കുമ്പോ എനിക്ക് സങ്കടം വരുന്നു.. ഇതിലും ഭേദം ഞാൻ പഠിത്തം നിർത്തുന്നത് ആയിരുന്നു..'

'അതിനിപ്പോ ഇവിടെ ഒന്നും സംഭവിച്ചില്ലല്ലോ.. അവൾ നല്ല തന്റേടം ഉള്ള പെണ്ണാണ്. കുറച്ചു കഴിയുമ്പോ അവൾ ഓക്കേ ആയിക്കോളും..'

'അത് ചേട്ടന് പെണ്ണുങ്ങളുടെ മനസ്സ് ശരിക്കും അറിയാഞ്ഞിട്ടാ.. എത്ര തന്റേടി ആണേലും ഉള്ളിൽ അവളിപ്പോ

💬 Comments

View all comments