Chapter Title : റോക്കി 2 [സാത്യകി]
മരിച്ച പോലെ ആയിരിക്കും..അതല്ലേ ഇത്ര ദിവസം കഴിഞ്ഞിട്ടും അവൾ ഇങ്ങനെ ശോകമായി നടക്കുന്നെ. അന്നൊരു ദിവസം കൊണ്ട് തന്നെ ഞാൻ എത്ര അനുഭവിച്ചതാണ്.. അതായിരിക്കില്ലേ അവളും ഇപ്പോൾ അനുഭവിക്കുന്നത്..'
'ശരി നീ പറ.. ഞാൻ ഇനി എന്താണ് ചെയ്യണ്ടത് എന്ന്. ഞാൻ ചെയ്തതിന് ഞാനെന്ത് പ്രായശ്ചിത്തമാണ് ചെയ്യേണ്ടത്..?
എനിക്ക് അവൾ പറയുന്നത് അംഗീകരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.. എങ്കിലും ഈ കാര്യത്തിൽ അവളെ അനുസരിക്കാമെന്ന് ഞാൻ കരുതി
'ചേട്ടൻ ഇപ്പോളും കരുതുന്നത് ഞാൻ ചേട്ടനെ കുറ്റപ്പെടുത്തുവാന്നാണ്.. അല്ല.. ഇതിൽ കുറ്റപ്പെടുത്തലും പ്രായശ്ചിത്തവും ഒന്നുമില്ല. ചേട്ടൻ ഇത്രയും നാൾ എനിക്ക് വേണ്ടി ചെയ്തതും രാഹുലിനും ആഷിക്കിനും വേണ്ടി ഒക്കേ ചെയ്യുന്നതും എല്ലാവരും ചെയ്യുന്ന കാര്യമല്ല. അങ്ങനെ ഒരാൾ ഈ മോശം കാര്യം എനിക്ക് വേണ്ടി ആണ് ചെയ്തത് എന്നെനിക്ക് ഉറപ്പുണ്ട്. അത് ചേട്ടൻ ശരിയായി പരിഹരിക്കണം എന്നാണ് എന്റെ ആഗ്രഹം..'
'എങ്കിൽ നീ പറ.. ഞാൻ എന്താണ് ചെയ്യേണ്ടത്..?
'അതെനിക്കറിയില്ല.. ഈ കാര്യത്തിൽ ഒക്കെ എന്നിലും വിവരം ചേട്ടന് തന്നെ അല്ലെ അറിവ്.. ചേട്ടന് ശരിക്കും എന്താണ് ശരി എന്ന് തോന്നുന്നത് അത് ചെയ്യുക..'
അന്ന് രാത്രി മുഴുവൻ ഞാൻ ആ ശരിയേ പറ്റി ആണ് ചിന്തിച്ചത്.. ഫോൺ തിരിച്ചു കൊടുക്കുന്നത് ആയിരിക്കും ശരിയെന്നു എനിക്ക് തോന്നി തുടങ്ങി. പക്ഷെ അങ്ങനെ ചെയ്താൽ അവൾക്കെതിരെ ഉള്ള എന്റെ ഏക ആയുധം ആണ് നഷ്ടം ആകുന്നത്.. അവൾക്ക് എന്നെ അതിന് ശേഷം കുടുക്കുകയും ചെയ്യാം. പക്ഷെ അതിനെ കുറിച്ച് ഞാൻ പിന്നീട് ആലോചിച്ചില്ല.. രണ്ട് ദിവസം കഴിഞ്ഞു ആണ് ഞാൻ പിന്നെ ലക്ഷ്മിയെ
💬 Comments
View all comments