Chapter Title : റോക്കി 2 [സാത്യകി]
കാണുന്നത്. കാന്റീനിൽ ഒരു മേശയുടെ അടുത്ത് ഒറ്റക്കിരിക്കുന്ന ലക്ഷ്മിയെ കണ്ടു കൂടെയുള്ള രാഹുലിനെ നൈസ് ആയി ഒഴിവാക്കി അവളുടെ അടുത്ത് ചെന്നു. അടുത്തെങ്ങും ആരുമില്ലാത്തത് കൊണ്ട് ഇവിടെ വച്ചു തന്നെ കാര്യം സംസാരിക്കാം എന്ന് ഞാൻ കരുതി.. ലക്ഷ്മിയെ കണ്ടിട്ട് അവളുടെ ഒരു നിഴലായാണ് എനിക്ക് തോന്നിയത്. മുടി ശ്രദ്ധിക്കാതെ, ഡ്രെസ്സിങ്ങിലെ അവളുടെ ഫാഷൻ ഒന്നും ഇല്ലാതെ മുഖത്ത് മേക്കപ്പ് ഒന്നും ഇല്ലാതെ ലക്ഷ്മിയെ ഞാൻ ആദ്യമായ് കാണുകയാണ്.. അവൾ കുറച്ചൊന്നു മെലിഞ്ഞത് പോലെയും എനിക്ക് തോന്നി.. ഞാൻ വന്നു അവളുടെ അടുത്തുള്ള ബെഞ്ചിൽ ഇരുന്നതും ലക്ഷ്മി എഴുന്നേറ്റു പോകാൻ തുടങ്ങി
'ഞാൻ നിന്നോട് ഒരു കാര്യം സംസാരിക്കാൻ ആണ് വന്നത്..'
എന്റെ സംസാരം കേൾക്കാൻ ഒട്ടും താല്പര്യം ഇല്ലാഞ്ഞിട്ടും അവൾ അവിടെ ഇരുന്നു. ലക്ഷ്മി എന്റെ മുഖത്തു പോലും നോക്കുന്നുണ്ടായിരുന്നില്ല.. ഞാൻ മെല്ലെ അവളുടെ ഫോൺ എടുത്തു മേശപ്പുറത്തു അവൾക്ക് അരികിലായ് വച്ചു. ഫോൺ കണ്ടു ഒരു ചോദ്യഭാവത്തിൽ അവളെന്നെ നോക്കി..
'നിന്റെ ഫോൺ തിരിച്ചു തരാൻ വന്നതാണ്..'
അത് പറഞ്ഞിട്ടും അവളുടെ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായില്ല
'ഫോൺ മാത്രം അല്ല. അതിൽ ഉണ്ടായിരുന്ന നിന്റെയും ഇഷാനിയുടെയും ഫോട്ടോസ് ഞാൻ കളഞ്ഞു. അതിനി റിക്കവർ ചെയ്തു എടുക്കാൻ പറ്റില്ല. അത് പോലെ ആക്കിയിട്ടുണ്ട്. ഫോണിന് കംപ്ലയിന്റ് വരാൻ ചാൻസ് ഉണ്ട്. അത് കൊണ്ട് മറ്റേ ഫോണും നീ തന്നെ വച്ചോ..'
ഞാൻ പറഞ്ഞത് അവൾക്ക് വിശ്വാസം വന്നില്ല എന്ന് തോന്നി. ഞാനിങ്ങനെ വിട്ടു കൊടുക്കും എന്ന് അവൾ കരുതിയില്ലല്ലോ.
'ഞാനിത് വിശ്വസിക്കണോ..?
അവളൊരു പുച്ഛം
💬 Comments
View all comments