0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 140.1K

ചുറുചുറുക്കും പ്രസരിപ്പുമൊക്കെയുള്ള കോളേജിന്റെ റാണിയെ.. അവളുടെ വില്ലത്തരം ഒന്നും പൂർണമായി അവളെ വിട്ടു പോയിരുന്നില്ല.. പക്ഷെ അവൾ പിന്നീട് ഒരിക്കലും ഇഷാനിയുടെ നേർക്ക് വന്നിട്ടില്ല. എന്നെയും അവൾ പരമാവധി ഒഴിവാക്കി വിടുകയാണ് ചെയ്തത്. കോളേജ് പിന്നെയും ഞങ്ങളുടെയൊക്കെ തമാശകളും വഴക്കും ഇണക്കവും ഓക്കേ അനുഭവിച്ചു മുന്നോട്ടു ഓടി. അതിനിടക്ക് ആണ് ഒരു വൈകുന്നേരം ഹർത്താൽ വിളിക്കുന്നത്. നാളെ ഹർത്താൽ ആയത് കാരണം കോളേജ് ഇല്ല. ആ ഓർമയിൽ ഞാൻ കുറച്ചു താമസിച്ചു ആണ് കിടന്നത്.. ഉറക്കത്തിനു ഇടയിൽ ഫോൺ വല്ലാതെ കിടന്ന് ബെല്ലടിക്കിന്നു.. ഉറക്കത്തിൽ തന്നെ യാന്ത്രികമായി ഞാൻ ഫോണെടുത്തു ഹലോ പറഞ്ഞു. അങ്ങേ തലക്കൽ ഇഷാനി ആയിരുന്നു

'ചേട്ടാ ഇന്ന് ഹർത്താൽ ആണ്..'

'അത് ഞാൻ ഇന്നലെ അറിഞ്ഞതാ.. താങ്ക്സ്..'

എനിക്ക് ശരിക്കും ബോധം വന്നിരുന്നില്ല. ഞാൻ ഉറക്കച്ചടവിൽ അവളോട് പുലമ്പി

'എനിക്ക് വീട് വരെ പോണമായിരുന്നു.. വണ്ടി ഒന്നും ഇല്ല..'

'വണ്ടി കാണില്ല. ഹർത്താൽ അല്ലെ.. നീ പോയി കിടന്നു ഉറങ്ങ്..'

'ചേട്ടാ എനിക്ക് പോയെ പറ്റൂ അത്യാവശ്യം ആണ്.. എന്റെ ചേച്ചിയുടെ കല്യാണം ആണ്.. എന്നെ ഒന്ന് ഹെല്പ് ചെയ്യുവോ..?

'ചേച്ചിയുടെ കല്യാണം ആയിട്ട് നീ ഇപ്പോളാണോ പോകുന്നത്..'

ചേച്ചിയുടെ കല്യാണത്തെ പറ്റി അവൾ എന്നോട് പറഞ്ഞിരുന്നു. ഡേറ്റ് നാളെ ആണെന്ന് ഞാൻ ഓർത്തിരുന്നില്ല. ദൂരവും തനിയെ അവിടെ തനിയെ ചെല്ലാനുള്ള മടി കൊണ്ടും എന്ത് ചെയ്യണം എന്നറിയാതെ കൺഫ്യൂഷൻ ആയിരുന്നു ഞാൻ.

'നാളെ ആണ് കല്യാണം. ഞാൻ ഇന്നെങ്കിലും അവിടെ കാണണ്ടേ..'

എന്റെ ഉറക്കം മെല്ലെ പോയി തുടങ്ങിയിരുന്നു.. ഞാൻ പതിയെ

💬 Comments

View all comments