0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 140.1K

എണീറ്റിരുന്നു കണ്ണ് തിരുമ്മി.

'നീ ഇപ്പോൾ എവിടെയാ..?

'ഞാൻ വീടിന് അടുത്തുള്ള ബസ് സ്റ്റോപ്പിൽ ആണ്..'

'ഒരു അര മണിക്കൂർ അവിടെ നിൽക്ക്. ഞാൻ അങ്ങോട്ട്‌ വരാം..'

ഞാൻ ഫോൺ കട്ട് ചെയ്തു.. ഇഷാനി ആയി അവളുടെ നാട് വരെ ഒരു ട്രിപ്പ്‌ ആണ് ഇപ്പോൾ കയ്യിൽ വന്നിരിക്കുന്നത്. ഒരു ലിഫ്റ്റ് ആയി പോലും എന്റെ ബൈക്കിൽ കയറാത്തവളെ ഇന്ന് പിറകിലിരുത്തി കറങ്ങാം.. ആ ചിന്ത എന്റെ ചിന്തകളിൽ കുളിരണിയിച്ചത് കൊണ്ട് തണുത്ത വെള്ളം അതിരാവിലെ എന്റെ ദേഹത്ത് വീണത് ഞാൻ അറിഞ്ഞില്ല. കുളി കഴിഞ്ഞു നന്നായി ഒരുങ്ങി ഞാൻ ഇഷാനി താമസിക്കുന്ന വീടിന് അടുത്തുള്ള ബസ് സ്റ്റോപ്പിന് അടുത്ത് വന്നു. അവളുടെ വീട്ടിൽ കയറിയിട്ടില്ല എങ്കിലും രണ്ട് മൂന്ന് വട്ടം ഞാൻ ഇവിടെ വന്നിട്ടുണ്ട് അവളെ കാണാൻ. ഞാൻ വന്നപ്പോൾ അവൾ ബസ് ഷെഡിന് ഉള്ളിൽ ബാഗും മടിയിൽ വച്ചു ആകുലപ്പെട്ടു ഇരിക്കുകയായിരുന്നു

'ഹർത്താൽ ആണെന്ന് നീ ഇപ്പോൾ ആണോ അറിയുന്നത്. നിനക്ക് ഇന്നലെ പൊക്കൂടായിരുന്നോ വീട്ടിൽ..'

'ഇന്നലെ എനിക്ക് പോകാൻ പറ്റിയില്ല. ഇന്ന് എപ്പോളെങ്കിലും ബസ് കാണുമെന്ന് കരുതി. ഇന്നേരം വരെ ഒരു കാർ പോലും പോയില്ല ഇത് വഴി..'

'പാർട്ടിക്കാർ പേ പിടിച്ചു വിളിച്ച ഹർത്താൽ ആണ്. പുറത്തിറങ്ങിയ വണ്ടി ചിലപ്പോ അവർ അടിച്ചു തകർക്കും. അല്ലെങ്കിൽ ഞാൻ ഏതെങ്കിലും വണ്ടി അറേഞ്ച് ചെയ്തു താരമായിരുന്നു.. ഇതിപ്പോ ആരും വരില്ല പേടിച്ചു..'

'അപ്പോൾ എനിക്ക് പോകാൻ പറ്റില്ലേ..?

ഇഷാനി വിഷമത്തോടെ ചോദിച്ചു. അർജുനെ വിളിച്ചാൽ എന്തെങ്കിലും വഴി ഉണ്ടാകുമെന്ന് കരുതിയാണ് അവൾ ഫോൺ

💬 Comments

View all comments