0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 140.1K

അത് കൊണ്ട് തന്നെ ഞാൻ ബൈക്ക് ഓടിക്കുമ്പോൾ അവൾ വല്ലാതെ പേടിക്കുന്നത് എനിക്കറിയാൻ സാധിച്ചു. വളവുകൾ എടുക്കുമ്പോൾ ഇഷാനിയുടെ കൈകൾ എന്റെ ചുമലിൽ മുറുകി. മിററിലൂടെ അവൾ കണ്ണടച്ചാണ് ഇരിക്കുന്നത് എന്ന് എനിക്ക് കാണാം. റോഡിൽ എങ്ങും ഒറ്റ വണ്ടി ഇല്ലാഞ്ഞിട്ടും അവളുടെ പേടി കാരണം എനിക്ക് വളരെ പതുക്കെ ബൈക്ക് ഓടിക്കേണ്ടി വന്നു

ഞങ്ങൾ യാത്ര തുടങ്ങി ഒരു പതിനഞ്ച് മിനിറ്റ് ആയി കാണണം, ഇഷാനി വണ്ടി നിർത്താൻ പറഞ്ഞു ബഹളം ഉണ്ടാക്കി. ഞാൻ ഒരു സൈഡ് ചേർത്ത് ബൈക്ക് നിർത്തി. ഇഷാനി വണ്ടിയിൽ നിന്നും ചാടി ഇറങ്ങി. റോഡ് സൈഡിൽ ഇരിക്കുന്നതിന് വേണ്ടിയുള്ള ഒരു ബെഞ്ച് ഉണ്ടായിരുന്നു. ഇഷാനി അതിൽ പോയിരുന്നു. അവളാകെ പേടിച്ചിരുന്നു. ദേഹമൊക്കെ വിറയ്ക്കുന്നുണ്ട്. രാവിലത്തെ തണുപ്പിന്റെ അല്ല ബൈക്കിൽ ഇരുന്നുള്ള പേടിയുടെ ആണ്

'എനിക്ക് ഇതിൽ പോകാൻ വയ്യ ചേട്ടാ. ഒരു മിനിറ്റ് കൂടെ ഇരുന്നാൽ ഞാൻ തല കറങ്ങി താഴെ വീഴും..'

'നിന്റെ പ്രശ്നം എന്താണ്.. ഞാൻ ഓടിക്കുന്നത് എന്തെങ്കിലും കുഴപ്പം ഉണ്ടോ..?

'സ്പീഡ് ആണ്. ഇത്രയും സ്പീഡ് എനിക്ക് പേടിയാ..'

എനിക്ക് അവൾക്കൊരു തോഴി കൊടുക്കാൻ തോന്നി. ഇത്രയും പതുക്കെ ഞാൻ സൈക്കിളിൽ പോലും പോയിട്ടില്ല. എന്നിട്ട് ഇത് സ്പീഡ് ആണെന്ന്.. അത് പറഞ്ഞപ്പോളാണ് പേടിയുടെ യഥാർത്ഥ കാരണം വെളിയിൽ വന്നത്

'ഞാൻ ഇത് വരെ ബൈക്കിൽ കയറിയിട്ടില്ല... ആദ്യമായ് ഇപ്പോളാണ് എന്റെ ഓർമയിൽ...'

എനിക്ക് അത് കേട്ട് അതിശയം ആയി. ബൈക്കിൽ കയറാത്ത പിള്ളേരോ. അവളുടെ വീട്ടിൽ ബൈക്കും ആക്റ്റീവയും ഒന്നുമില്ല. അതോടിക്കാൻ അറിയുന്നവരും ഇല്ല.

💬 Comments

View all comments