0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 140.1K

പിന്നെ ആരുടെയെങ്കിലും ബൈക്കിൽ അവൾ കയറണം എങ്കിൽ അത് കാമുകന്റെയോ ഫ്രണ്ട്ന്റെയോ ഓക്കേ ആവണം.. അങ്ങനെ ഒന്നും ഉണ്ടായിട്ടുമില്ല. ഞാൻ അവളുടെ അടുത്ത് വന്നിരുന്നു

'ഈ ബൈക്ക് എന്ന് പറയുന്നത് അത്ര അത്ര പേടിക്കണ്ട കാര്യം ഒന്നുമല്ല. നിനക്ക് വൈകുന്നേരത്തിന് മുമ്പ് അങ്ങ് ചെല്ലണ്ടേ..'

അതോർത്തപ്പോൾ ഇഷാനിക്ക് വേറെ വഴി ഇല്ലെന്നായി. സൈഡ് ചെരിഞ്ഞു ഇരുന്നിട്ടാണ് വീഴാൻ തോന്നുന്നത് എന്ന് പറഞ്ഞു ഞാൻ അവളെ കാൽ കവച്ചു സാധാരണ പോലെ ഇരുത്തി. അവളുടെ കയ്യിലെ ബാഗ് ഞാൻ തോളിലിട്ടു. ഇപ്പൊ അവൾക്ക് ബാഗിൽ കെട്ടിപ്പിടിച്ചു ഇരിക്കാം. എന്നെ കെട്ടിപ്പിടിക്കേണ്ടി വരില്ല. ഞങ്ങൾ പിന്നെയും യാത്ര തുടർന്നു. വഴിയിൽ ആകെ മൂകത ആയിരുന്നു. ഒറ്റ കട പോലും തുറന്നിട്ടില്ല. കുറച്ചു നേരം ബൈക്കിൽ ഇരിക്കുന്നതിൽ ഇഷാനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പിന്നെ അത് മാറി. കുറെ കഴിഞ്ഞപ്പോൾ എനിക്ക് വിശക്കാൻ തുടങ്ങി. വഴിയിൽ ഒന്നും ഒറ്റ കട തുറന്നിട്ടില്ല. അവസാനം എന്തോ ഭാഗ്യത്തിന് ഒരു ഹോട്ടൽ തുറന്നിരിക്കുന്നത് കണ്ടു

'നമുക്ക് എന്തെങ്കിലും കഴിക്കാം. നിനക്ക് വിശക്കുന്നില്ലേ..?

'ഹേയ് ഇല്ല. കുഴപ്പമില്ല വണ്ടി വിട്ടോ..'

എങ്ങനെ എങ്കിലും വീട്ടിൽ ചെല്ലണം എന്ന നിലയിൽ ആയിരുന്നു ഇഷാനി. വിശപ്പ് ഒന്നും അവൾ കാര്യമാക്കുന്നില്ല എന്ന് തോന്നി

'ഇപ്പൊ വിശക്കുന്നില്ലായിരിക്കും. കുറച്ചു കഴിയുമ്പോ വിശക്കും അപ്പോൾ കടയും കാണില്ല. നീ ഇറങ്ങു.. നമുക്ക് ഇവിടുന്ന് കഴിച്ചിട്ട് പോകാം..'

ഞങ്ങൾ ആ ഹോട്ടലിൽ ചെന്നു. അവിടെ പക്ഷെ ഫുഡ്‌ പാർസൽ മാത്രമേ കൊടുക്കൂ. ഹർത്താൽ ആയത് കൊണ്ട് ഇരുത്തി കഴിപ്പിക്കാൻ ഭയം കാണും. ഞങ്ങൾ രണ്ട്

💬 Comments

View all comments