0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 140.4K

ചിലവിന് കൊടുക്കുന്നത്..'

എല്ലാ വഴിയും അടഞ്ഞു. ഇഷാനിയെ അവളുടെ വീട്ടിൽ എത്തിക്കുമെന്ന് വാക്ക് കൊടുത്തതാണ്. ഇതിപ്പോ ഞങ്ങൾക്ക് തിരിച്ചു പോകാൻ പോലും പറ്റാത്ത അവസ്‌ഥ ആയി. ഞങ്ങളുടെ രണ്ട് പേരുടെയും മുഖഭാവം കണ്ടു സങ്കടം തോന്നി മനോജ്‌ എന്ന ചേട്ടൻ പറഞ്ഞു

'എന്റെ കൊച്ചേ നിങ്ങൾ ഇങ്ങനെ പേടിച്ചു നിന്നാൽ നിൽക്കത്തെ ഉള്ളു. ഞങ്ങൾ പ്രശ്നം ഒന്നും ഉണ്ടാക്കില്ല.. '

പക്ഷെ ഇഷാനി എന്നിട്ടും അവരോട് വഴക്ക് ഉണ്ടാകുമെന്ന പേടിയിൽ സമ്മതിച്ചില്ല. മാത്രമല്ല ഇവിടുന്ന് ഇറക്കിയാലും അടുത്ത ജംഗ്ഷനിൽ വച്ചു വീണ്ടും പാർട്ടിക്കാർക്ക് പിടിക്കാവുന്നതേ ഉള്ളു ഞങ്ങളെ. എത്ര ദൂരം എന്ന് വച്ചാണ് കോളനിക്കാർക്ക് ഞങ്ങളെ സംരക്ഷിക്കാൻ പറ്റുക. അവിടെ നിന്നിരുന്ന സ്ത്രീകൾ ആണ് ഈ കാര്യം ചൂണ്ടി കാട്ടിയത്. അവർ പറഞ്ഞതും ശരിയാണ്.. അവർക്ക് ഞങ്ങളെ എവിടെ വച്ചു വേണമെങ്കിലും പിടിക്കാവുന്നതേ ഉള്ളു. സമയം പിന്നെയും കടന്നു പോയി. മനോജ്‌ ചേട്ടൻ എന്റെ അടുക്കൽ വന്നു ചോദിച്ചു.

'ഇവിടുന്ന് ഇറങ്ങാനുള്ള വഴി ഞാൻ കാണിച്ചു തരാം. നിനക്ക് പോകാനുള്ള തന്റേടം ഉണ്ടോ..?

ഉണ്ടെന്നത് എന്റെ മറുപടി കിട്ടും മുമ്പ് തന്നെ അങ്ങേർക്ക് മനസിലായിരുന്നു. തന്റേടം ഉണ്ടെന്ന മറുപടി കിട്ടിയപ്പോ പുള്ളിക്ക് സന്തോഷം ആയി. ഞങ്ങൾ പോയത് കോളനിയുടെ അങ്ങേ അറ്റത്തേക്കാണ്. മനോജ്‌ അണ്ണനും കൂടെ ഉള്ളവരും അവിടെ നിന്ന വേലി പൊളിക്കാൻ തുടങ്ങി. അവർക്ക് ബുദ്ധിമുട്ട് ആകുമെന്ന് കരുതി അതും വേണ്ടന്ന് പറയാൻ ചെന്ന ഇഷാനിയെ ഇത്തവണ മനോജ്‌ അണ്ണൻ വഴക്ക് പറഞ്ഞു. ഇനി പുള്ളി പറയും നിങ്ങൾ കേട്ടാൽ മതി എന്ന ലൈൻ ആയിരുന്നു

💬 Comments

View all comments