Chapter Title : റോക്കി 2 [സാത്യകി]
അങ്ങേര്.. വേലി ഒരുമാതിരി പൊളിച്ചു നീക്കിയപ്പോൾ ആണ് ശരിക്കുള്ള തടസം ഞാൻ കണ്ടത്.. ഒരു കനാല്. അതിനപ്പുറം ആണ് റോഡ്. അതെങ്ങനെ കടക്കും എന്നോർത്ത് എനിക്ക് കൺഫ്യൂഷൻ ആയി
'ഇതെങ്ങനെ കടക്കും..?
ഞാൻ എന്റെ സംശയം മനോജ് അണ്ണനോട് ചോദിച്ചു
'നീ ബൈക്ക് ജമ്പ് ചെയ്യിക്കുമോ..?
പുള്ളി എന്നോട് ചോദിച്ചു. ഞാൻ സ്റ്റണ്ടിങ്ങ് ഒക്കെ അത്യാവശ്യം നടത്തിയിട്ടുണ്ട്. അതൊക്കെ എത്രയോ വർഷം മുന്നേ ആണ്. പക്ഷെ അന്ന് പോലും ഇത്രയും ദൂരം ഒന്നും ജമ്പ് ചെയ്യിക്കാൻ ഞാൻ നോക്കിയിട്ടില്ല.. ഇനി ഇപ്പൊ ഇതേ ഉള്ളോ വഴി എന്ന മട്ടിൽ കണ്ണ് മിഴിച്ചു നിൽക്കുമ്പോ ആണ് മനോജ് അണ്ണന് ചിരിച്ചത്.. പുള്ളി ഒരു തമാശക്ക് ചോദിച്ചത് ആയിരുന്നു.. കനാലിൻ കുറുകെ ഒരു പാലം പോലെ തടി ഇടനായിരുന്നു അവരുടെ പ്ലാൻ. കുറച്ചു തപ്പിയിട്ട് ആണെങ്കിലും അതിനുള്ള നീളവും വണ്ണവും ഒക്കെയുള്ള ഒരു തടി അവർ സംഘടിപ്പിച്ചു. അതിന് പക്ഷെ വീതി കുറച്ചു കുറവാണ് എന്ന് എനിക്ക് തോന്നി.
'ഇതിലൂടെ വണ്ടി ഓടിക്കാൻ പറ്റുമോ നിനക്ക്.. ഇല്ലേൽ നമുക്ക് എങ്ങനെ എങ്കിലും തള്ളി അപ്പുറെ എത്തിക്കാം..'
അണ്ണൻ എന്നോട് ചോദിച്ചു..
എന്റെ ബൈക്കിനു പോകാനുള്ള വീതി ഉണ്ട് തടിക്ക്. ഇടയ്ക്ക് ചെറുതായ് ഒന്ന് പാളിയാൽ അടിച്ചും തല്ലി താഴത്തെ ചെളി വെള്ളത്തിൽ കിടക്കും. അതിലും ഭേദം പാർട്ടിക്കാരുടെ ഇടി കൊള്ളുന്നത് ആണ് എന്ന് തോന്നി. തള്ളലും കുറച്ചു റിസ്ക് ആണ്. വണ്ടിക്ക് നല്ല വെയിറ്റ് ഉള്ളത് കൊണ്ട് തള്ളുന്ന വഴിയിൽ കയ്യിൽ നിന്നില്ലെങ്കിൽ താഴെ കിടക്കും ബൈക്ക്. ഞാൻ ബൈക്ക്
💬 Comments
View all comments