0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 140.4K

ഓടിച്ചു കയറ്റാൻ തന്നെ തീരുമാനിച്ചു..

പതിയെ റെയ്‌സ് ചെയ്തു ഞാൻ തടിയുടെ മുകളിൽ ടയർ രണ്ടും കയറ്റി. പിന്നിൽ നിന്ന് അണ്ണന്മാർ സപ്പോർട്ട് തരുന്നുണ്ട്. ഇനി കൈ കൊടുത്തു നേരെ ഒറ്റപ്പോക്ക്.. കനാലിന് അപ്പുറം എത്തിയാൽ രക്ഷപെട്ടു. ഞാൻ ഇഷാനിയെ നോക്കി. അവൾ കണ്ണടച്ചു മാറി നിൽക്കുകയാണ്. ഞാൻ ഒറ്റക്ക് ഓടിച്ചു കയറ്റാനാണ് പ്ലാൻ. ഞാൻ ബൈക്ക് റെയ്‌സ് ചെയ്തു മുന്നോട്ടു കുതിച്ചു. രണ്ട് സൈഡിലും ആളുകൾ ഉണ്ടായിരുന്നു. അഥവാ തടി പൊങ്ങി പോയാൽ ബാലൻസ് ചെയ്യാൻ.. കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് ഞാൻ അപ്പുറം എത്തി.. ആ സമയം അവിടെ കൂടി നിന്ന കോളനിക്കാർ സന്തോഷത്തോടെ ആർപ്പ് വിളിച്ചു.. അണ്ണൻ ആണ് അവരോട് ശബ്ദം ഉണ്ടാക്കരുത് എന്ന് പറഞ്ഞു സൈലന്റ് ആക്കിയത്.. അടുത്ത ഊഴം ഇഷാനിയുടെ ആയിരുന്നു. പാലത്തിൽ കയറി ഒരുപാട് എക്സ്പീരിയൻസ് ഉള്ളതാണ് ഇഷാനിക്ക്. പാലവും തൊടുകളും ഒക്കെ എന്നേക്കാൾ കണ്ടിട്ടുള്ളത് അവളാണ്. അത് കൊണ്ട് വലിയ പേടി അവൾക്ക് തോന്നിയില്ല. എന്നാലും മനോജ്‌ അണ്ണൻ തന്നെ അവളെ കൈ പിടിച്ചു ഇപ്പുറം എത്തിച്ചു. പോകുന്നതിന് മുമ്പ് ഞങ്ങൾ എല്ലാവർക്കും നന്ദി പറഞ്ഞു. ഞങ്ങൾ വന്നു പെട്ടത് ഇത്രയും സ്നേഹവും സഹകരണവും ഉള്ള ആളുകൾക്ക് ഇടയിൽ ആയത് ഭാഗ്യം.

തിരിച്ചു ഞങ്ങൾ പോയത് വേറെ വഴി ആണ്. കുറച്ചു ചുറ്റൽ ആണ്. ഒരു പത്തിരുപതു കിലോമീറ്റർ കൂടുതൽ ഓടണം. അവന്മാരുടെ വായിൽ കേറുന്നതിലും നല്ലത് കുറച്ചു ദൂരം കൂടുതൽ ഓടിക്കുന്നത് തന്നെ. വഴി ഒക്കെ മനോജ്‌ അണ്ണൻ കൃത്യമായി പറഞ്ഞു തന്നിരുന്നു. അത് കൊണ്ട്

💬 Comments

View all comments