0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 140.6K

ഒന്ന് വണ്ടി നിർത്തി വിശ്രമിച്ചു. അതിന് ശേഷം എങ്ങും നിർത്താതെ യാത്ര തുടർന്നു. പാലക്കാടൻ വീഥികളിലൂടെ ഞങ്ങൾ മുന്നോട്ടു പോയി. പാലക്കാടിനെ കുറിച്ച് എനിക്ക് ഏറ്റവും ഓർമ വരുന്നത് ഖസാക്ക് വായിച്ച ഓർമ ആണ്. എവിടെയെങ്കിലും കരിമ്പനകൾ കാണുമ്പോൾ ഞാൻ ഖസാക്കിനെ ഓർക്കും. കരിമ്പനകളും പുൽ മൈതാനങ്ങളും പാടങ്ങളും കടന്ന് പോയി. ഇടയ്ക്ക് ഇഷാനി ഹെൽമെറ്റ്‌ ഊരി അവളുടെ നാടിന്റെ ഗന്ധവും വായുവും എല്ലാം ആസ്വദിച്ചു.. കണ്ണടച്ചു തോളൊപ്പം ഉള്ള ചെറുതായ് ചുരുൾച്ച ഉള്ള മുടിയിഴകൾ കാറ്റിൽ പാറുന്നത് ഞാൻ കണ്ണാടിയിലൂടെ കണ്ടു.. ഇവിടെ പല ചെറിയ ടൌൺകളിലും കടകൾ ഒക്കെ തുറന്നിരുന്നു. ഹർത്താലിന്റെ കാഠിന്യം ഇവിടെ പൊതുവെ കുറവാണെന്നു തോന്നി. കണ്ട കടകൾ ഒന്നിൽ കയറി കഴിക്കാമെന്ന് തോന്നിയെങ്കിലും ഇവിടുന്ന് അടുത്താണ് അവളുടെ നാട് എന്ന് കേട്ടപ്പോൾ അവിടെ നിന്ന് കഴിക്കാം എന്നും കരുതി. ഗ്രാമങ്ങളും നഗരങ്ങളും ഞങ്ങൾ പിന്നെയും പിന്നിട്ട് ഒടുവിൽ "പൂക്കുട" എന്ന അവളുടെ ഗ്രാമത്തിൽ എത്തി ചേർന്നു. തനിക്ക് പരിചിതമായ വഴികൾ എത്തിയപ്പോൾ അവളിൽ സന്തോഷം നിറയുന്നുണ്ടായിരുന്നു. അതിനൊപ്പം തന്നെ വയറിൽ നിന്ന് കൈകൾ പിൻവലിച്ചു അവൾ കൈകൾ തോളിൽ വച്ചു. അതിനെന്തായാലും ഞാൻ പിണങ്ങാൻ പോയില്ല. അവൾ പറഞ്ഞു തന്ന വഴികളിലൂടെ ഞങ്ങൾ മുന്നോട്ടു പോയി ഒടുവിൽ ഞങ്ങൾ അവളുടെ വീട്ടിൽ എത്തി ചേർന്നു.. അവളുടെ വീട് എന്ന് പറഞ്ഞാൽ സത്യത്തിൽ അവളുടെ പേരപ്പന്റെ വീട്. ആ പേരപ്പന്റെ മകളുടെ കല്യാണം ആണ് നാളെ.

ബൈക്ക് സത്യത്തിൽ മുറ്റം വരെ എത്തില്ലായിരുന്നു. ബൈക്ക് ചെല്ലുന്നിടത്ത് നിന്നും മുകളിൽ ആണ് വീട്.

💬 Comments

View all comments