0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 140.6K

മറുപടി കൊടുക്കുക മാത്രം ചെയ്തു. എന്റെ പിണക്കം അവൾക്കും പിടി കിട്ടി. കുറെ നേരം കൂടെ കഴിഞ്ഞു ഞങ്ങൾക്കിടയിലെ മൗനം അസഹ്യമായപ്പോൾ അവൾ ബാഗ് എടുത്തു അവളുടെ പുറത്തിട്ടു എന്റെ തോളിൽ മെല്ലെ പിടിച്ചു. എന്നിട്ടും എന്റെ മുഖത്ത് ചിരി വരാഞ്ഞത് കണ്ടു അവൾ പഴയത് പോലെ വയറിലൂടെ കയ്യിട്ട് എന്നെ കെട്ടിപ്പിടിച്ചു.

'ഇനി ഒന്ന് ചിരിക്ക് ചേട്ടാ..'

അവളെന്നോട് പറഞ്ഞു

ഞാൻ പക്ഷെ അപ്പോളും പിണക്കം ഉപേക്ഷിക്കാൻ തയ്യാറല്ലായിരുന്നു. മുഖം ഗൗരവത്തിൽ ആക്കി തന്നെ ഇരിക്കുന്ന എന്നെ വീണ്ടും മുറുക്കെ കെട്ടിപ്പിടിച്ചു അവൾ പിന്നെയും ചോദിച്ചു

'ഇപ്പോളോ..?

എന്റെ മുഖഭാവത്തിൽ വ്യത്യാസം ഉണ്ടാകാഞ്ഞത് കണ്ടു അവൾ മെല്ലെ എന്റെ വയറിൽ ഇക്കിളി ഇടാൻ തുടങ്ങി

'അടങ്ങി ഇരിക്ക്.. വണ്ടി വെട്ടും..'

ഞാൻ അവളോട് ചിരിച്ചു കൊണ്ട് പറഞ്ഞു

'അങ്ങനെ വഴിക്ക് വാ.. എന്നാലും മോന് പെമ്പിള്ളേർ കെട്ടിപ്പിടിച്ചു ഇരിക്കുന്നത് അത്ര ഇഷ്ടമാ അല്ലെ..?

അവൾ ഇക്കിളി ഇടുന്നത് നിർത്തിയിട്ട് എന്നോട് ചോദിച്ചു

'അത് എനിക്ക് ഇഷ്ടം ഉണ്ടായിട്ട് ഒന്നുമല്ല. സേഫ് ആയി യാത്ര ചെയ്യാൻ ഇങ്ങനെ ഇരിക്കണം എന്നാണ്..'

'ഓ പിന്നെ നിന്റെ ഒരു സേഫ് യാത്ര..'

അവളെനിക്ക് ഒരു ചെറിയ നുള്ള് വച്ചു തന്നു. അവളുടെ ചേട്ടാ വിളി ഇടയ്ക്ക് മാറി നീ ആകുന്നതിൽ എനിക്ക് വളരെ സന്തോഷം തോന്നി. പക്ഷെ കുറച്ചു കഴിഞ്ഞു അവൾ ചിലപ്പോൾ വീണ്ടും ചേട്ടാ എന്ന് വിളിക്കും

പിന്നീടുള്ള യാത്രയിൽ ഞങ്ങൾക്ക് വേറെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല.. കുറെ നേരം ഇരുന്നു ചന്തി വേദനിച്ചത് കൊണ്ട് ഇടയ്ക്കു ഞങ്ങൾ

💬 Comments

View all comments