0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 140.6K

'എന്തിന്.. നിനക്ക് പോകാനാണ് ഇത്രയും ഇറങ്ങി വന്നത്. എനിക്ക് പോകാനാണേൽ ഞാൻ അവിടെ റോഡ് സൈഡിൽ എവിടെ എങ്കിലും തന്നെ പോയേനെ..'

ഞാൻ ആറിന്റെ വക്കിൽ ഇരുന്നു കൈ കഴുകിക്കൊണ്ട് പറഞ്ഞു. അവളുടെ മുഖത്ത് ഒരു നാണം ഉണ്ടായിരുന്നു.

'നീ ഫുൾ ഒഴിച്ചോ.. ഇനി ഇടക്ക് നിർത്താൻ പറയരുത്.. ഇപ്പൊ തന്നെ നമ്മൾ ലേറ്റ് ആയി..'

പോടാ എന്ന് പറഞ്ഞു അവൾ എന്റെ ദേഹത്തേക്ക് വെള്ളമൊഴിച്ചു. വഴിയിൽ വേറെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എങ്കിൽ ഒരുപക്ഷെ ഞങ്ങൾ ഇപ്പോൾ അവളുടെ നാട്ടിൽ എത്തിയേനെ. ഇപ്പൊ സമയം ഉച്ച കഴിഞ്ഞു. ചെറുതായ് വിശക്കുന്നുമുണ്ട്. കടകൾ ഒന്നും ഇല്ലാത്തത് കൊണ്ട് ഇനി അവളുടെ വീട്ടിൽ ചെന്നാലേ എന്തെങ്കിലും കഴിക്കാൻ കിട്ടൂ..

തിരിച്ചു വന്നു ബൈക്കിൽ കയറിയ ഉടനെ ഇഷാനി ബാഗ് എടുത്തു മുന്നിൽ വച്ചു. ഇത്രയും നേരം അവൾ എന്നെ കെട്ടിപ്പിടിച്ചു ആണ് ഇരുന്നത്. ഇപ്പൊ പെട്ടന്ന് ബാഗിൽ ആയി പഴയത് പോലെ. എനിക്ക് ദേഷ്യം തോന്നി. ബൈക്ക് സ്റ്റാർട്ട്‌ ആക്കാതെ ഞാൻ പറഞ്ഞു..

'ഓ ഇപ്പൊ പാർട്ടിക്കാർ ഒക്കെ പോയില്ലേ.. ഇനി ബാഗിൽ പിടിച്ചു ഇരുന്നാൽ മതിയല്ലോ..'

'അയ്യടാ നിന്റെ മനസ്സിലിരിപ്പ് ഒക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്..'

എന്റെ സംസാരം മനസിലായി അവൾ കളിയോടെ പറഞ്ഞു. ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല.. ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.. സാധാരണ അത്രയും നേരം എന്തെങ്കിലും സംസാരിച്ചു കൊണ്ടാണ് ഞങ്ങൾ ഇത്രയും നേരം യാത്ര ചെയ്‍തത്. എന്നാൽ ഇപ്പൊ ഞാൻ സംസാരം തുടങ്ങി വയ്ക്കുന്നത് നിർത്തി. അവൾ എന്തെങ്കിലും പറഞ്ഞാൽ അതിന് എന്തെങ്കിലും

💬 Comments

View all comments