Chapter Title : റോക്കി 2 [സാത്യകി]
തിരക്കിയപ്പോൾ അവൾ മറ്റെന്തോ പറഞ്ഞു ഒഴിഞ്ഞു മാറി. ഞങ്ങൾ മെല്ലെ വീടിന് വെളിയിൽ ഇറങ്ങി. അവിടെ കുറച്ചു മാറി താഴെയായി ഒരു വീട് ചൂണ്ടി കാണിച്ചു ഇഷാനി എന്നോട് അതാരുടെ വീടാണെന്ന് ചോദിച്ചു
'എനിക്കെങ്ങനെ അറിയാം.. നീ പറ..'
'ഈ എന്റെ...!
ഇഷാനി സ്വയം വിരൽ ചൂണ്ടി പറഞ്ഞു.
'നിന്റെയോ.. ശരിക്കും നിന്റെ പേരിൽ ഉള്ളതാ..?
'ആ.. എന്റെ അച്ഛന്റെ പേരിൽ ആയിരുന്നു. ഇപ്പൊ എന്റെ പേരിലാണ്.. അവിടെ ഇപ്പൊ വേറെ വാടകക്കാർ ആണ് താമസിക്കുന്നത്. ചെറിയൊരു വാടക എനിക്ക് കിട്ടും.. അവരില്ലായിരുന്നു എങ്കിൽ നമുക്ക് അവിടെ പോയി നോക്കാമായിരുന്നു..'
ഇഷാനി പിന്നെയും എനിക്ക് അവളുടെ വീട് പരിസരമെല്ലാം കാണിച്ചു തന്നു. ഈ നാട്ടിൽ എല്ലാ വീട്ടിലും ചെറുതായെങ്കിലും ഒരു പൂന്തോട്ടം ഉള്ളത് പോലെ തോന്നി. വേലി പോലെ കെട്ടുന്ന ഗന്ധരാജൻ ചെടി മുതൽ തൊടിയിൽ പൂത്തു നിൽക്കുന്ന പനിനീർപൂവ് വരെ.. ആരോ ഈ നാടിന് അറിഞ്ഞിട്ട പേരാണ് പൂക്കുട എന്നത്. വീട് മുഴുവൻ ചുറ്റി കണ്ടതിനു ശേഷം വിട പറയാൻ ഞാൻ തയ്യാറെടുത്തു.. അവളില്ലാതെ ഇനി തിരിച്ചു ഇത്രയും ദൂരം പോകണം എന്നോർത്തപ്പോൾ എനിക്ക് വല്ലാത്ത നിരാശ തോന്നി.. അവളുടെ മുഖത്തും ഒരു വിഷമം ഉണ്ടായിരുന്നു. അതെന്തിനാണ് എന്ന് എനിക്ക് അറിയില്ല. പോകുന്നതിന് മുമ്പ് അവളുടെ വീട്ടിൽ ഉള്ളവരോട് യാത്ര പറയാമെന്നു കരുതി ഞാൻ ആദ്യം രവിയച്ഛന്റെ അടുക്കൽ ചെന്നു
'ഞാൻ എന്നാ ഇറങ്ങട്ടെ..'
'ആഹാ പോകുവാണോ..?
രവിയച്ഛൻ സംശയത്തോടെ എന്നെ നോക്കി
'ഇപ്പൊ പോയാൽ ഒത്തിരി വൈകാതെ അങ്ങ് ചെല്ലാമായിരുന്നു..'
'കല്യാണവീട്ടിൽ വന്നിട്ട് നീ
💬 Comments
View all comments