Chapter Title : റോക്കി 2 [സാത്യകി]
ഫ്രണ്ടിനെ കല്യാണം കാണിക്കാതെ പറഞ്ഞു വിടുവാണോ ഇഷ മോളെ..?
രവിയച്ഛൻ ആ ചോദ്യം അവളോടാണ് ചോദിച്ചത്.. ഇഷാനി എന്ത് പറയണം എന്നറിയാതെ എന്നെ നോക്കി
'അയ്യോ ഞാൻ സത്യം പറഞ്ഞാൽ അവളെ ഇവിടെ ആക്കാൻ വന്നതാണ്.. വേറെ വണ്ടി ഇല്ലാഞ്ഞത് കൊണ്ട്.. '
'ദൂരം ആയത് കൊണ്ട് കൂട്ടുകാർ ഒന്നും വരില്ല എന്ന് നീ പറഞ്ഞു. ഇപ്പൊ അത്രയും ദൂരത്തു നിന്ന് ഒരാൾ വന്നിട്ട് നീ ഫ്രണ്ട്നോട് പോകണ്ട എന്ന് പോലും പറയുന്നില്ലേ..?
രവിയച്ഛൻ വീണ്ടും സംസാരിച്ചത് അവളോടാണ്.. ഇത്തവണ അവൾ ഉത്തരം കൊടുത്തു
'നമുക്ക് നാളെ പോകാം.. എന്റെ ചേച്ചിയുടെ കല്യാണം കൂടിയിട്ട്..!
നാളെ കല്യാണമണ്ഡപത്തിൽ അടിക്കേണ്ട മേളവും കുരവയും ഒക്കെ ആ നിമിഷം എന്റെ ഉള്ളിൽ കേൾക്കാൻ തുടങ്ങി. വന്നത് പോലെ തന്നെ ഇഷാനി ആയി തിരിച്ചു വീണ്ടുമൊരു യാത്ര.. അതാണ് ഞാൻ ആഗ്രഹിച്ചതും. അല്ലെങ്കിലും ഇന്ന് തിരിച്ചു ചെല്ലാൻ പെട്രോൾ ഒന്നുമില്ല.. അപ്പോൾ കല്യാണം കൂടാൻ തന്നെ ഞാൻ തീരുമാനിച്ചു..
അപ്പോളാണ് ഞാൻ ഓർത്തത് ഞാൻ വേറെ ഡ്രസ്സ് ഒന്നും എടുത്തിട്ടില്ല. അവളുടെ പേരപ്പന്റെ ഡ്രസ്സ് ഒന്നും എനിക്ക് ചേരുക പോലുമില്ല..
'നമ്മളിങ്ങോട്ട് വന്ന വഴി കണ്ട ടൗണിൽ ഒരു തുണിക്കട തുറന്നിട്ടില്ലേ.. അവിടെ പോയാലോ..? വലിയ ദൂരം ഇല്ലല്ലോ..'
ഞങ്ങൾ ഒരുമിച്ച് അങ്ങോട്ട് പോയി.. ചെറിയൊരു തുണിക്കട ആയിരുന്നു. അതിനടുത്തു ഒരു ചെരുപ്പ് കടയും സ്വർണ്ണക്കടയും ഉണ്ട്. സ്വർണ്ണക്കട മാത്രം തുറന്നിട്ടില്ല.. ഞങ്ങൾ തുണികടയിലേക്ക് കയറി.. വലിയ ഫാഷൻ ഉള്ള ഡ്രസ്സ് ഒന്നും അവിടെ ഇല്ല. എന്നാലും അത്യാവശ്യം നല്ല ക്വാളിറ്റി
💬 Comments
View all comments