Chapter Title : റോക്കി 2 [സാത്യകി]
ഉള്ള തുണികൾ ആണ്. ഇഷാനി ആണ് എനിക്ക് വേണ്ടി ഡ്രസ്സ് സെലക്ട് ചെയ്തത്. കുറെ നേരം കൂടി അവളെനിക്ക് കണ്ടു പിടിച്ചു തന്നത് ഒരു മുന്തിരിക്കളർ ഷർട്ട് ആണ്.. കുഴപ്പമില്ല.. എനിക്ക് ചേരുമായിരിക്കും.. ആ കരയുള്ള മുണ്ട് കൂടി അവൾ നോക്കി വച്ചിരുന്നു.. മുണ്ട് വേണ്ട പാന്റ് ഇത് തന്നെ മതിയെന്ന് ഞാൻ പറഞ്ഞെങ്കിലും അവൾ മുണ്ട് മതിയെന്ന് നിർബന്ധം പിടിച്ചു.
'മുണ്ടൊക്കെ ഉടുത്തു വന്നാലേ ഇവിടെ മിക്കവർക്കും ഒരിഷ്ടം ഒക്കെ തോന്നൂ.. നീ ഇപ്പൊ പോയി ആ ഷർട്ട് ഒന്ന് ഇട്ടോണ്ട് വന്നേ. നോക്കട്ടെ..'
കടയുടെ സൈഡിൽ ചേഞ്ച് ചെയ്യാൻ ചെറിയൊരു മുറി ഉണ്ടായിരുന്നു.
'നീ വരുന്നോ..?
ഞാൻ അവളെ വെറുതെ കളിയാക്കി ചോദിച്ചു
'ഫ... പോയി മാറിയിട്ട് വാ നോക്കട്ടെ..'
അവൾ എന്നെ തള്ളി റൂമിൽ കയറ്റി. ഷർട്ട് ഇട്ടു പുറത്തിറങ്ങുന്നതിന് മുമ്പ് ഞാൻ അതിലെ കണ്ണാടിയിൽ ഒന്ന് നോക്കി.. കൊള്ളാം.. ഞാൻ കരുതിയതിലും ചേർച്ച ഉണ്ട്.. ഇവൾക്ക് അപ്പോൾ ഡ്രസ്സ് സെലെക്ഷൻ ഒക്കെ ഉണ്ട്. ഞാൻ മെല്ലെ പുറത്തിറങ്ങി
'എങ്ങനെ ഉണ്ട്.. കൊള്ളാമോ..?
'ഉയ്യോ... ശരിക്കും റോക്കി ഭായിയെ പോലെ തന്നെ..!
'ഉസ്തല്ലേ...'
അവളുടെ കളിയാക്കി ഡയലോഗിനെ പ്രതിരോധിച്ചു ഞാൻ പറഞ്ഞു
'ശരിക്കും.. യാഷിന്റെ ഒരു ഷേപ്പ് ഒക്കെ എവിടെയോ ഉണ്ട്..'
'യാഷിന്റെ....'
ഞാൻ മുഴുവൻ പൂരിപ്പിച്ചില്ല.. പുറത്തെ കണ്ണാടിയിൽ നോക്കി
'ഈ താടി ആയിരിക്കും അല്ലെ യാഷിനെ പോലെ..'
'അയ്യടാ..'
ഇഷാനി എന്നെ കളിയാക്കി
'ഇത് കളയണം.. കുറെയായി.. ക്ലീൻ ഷേവ് ചെയ്യണം..'
ഞാൻ താടിയിൽ ഉഴിഞ്ഞു കൊണ്ട് പറഞ്ഞു
'അയ്യേ
💬 Comments
View all comments