Chapter Title : റോക്കി 2 [സാത്യകി]
വിഷമം ആണ് സ്‌ഥായി ഭാവം എന്ന്.. എനിക്ക് ആണേൽ ഫോട്ടോ എടുക്കുമ്പോ ചിരിക്കാനും അറിയില്ല..'
'എന്തിനാ വിഷമിക്കുന്നത് എപ്പോളും..?
'അതെനിക്കും അറിയില്ല.. എനിക്ക് പണ്ടേ സെന്റി ആണ് ഇഷ്ടം. ഇഷ്ടമുള്ള പാട്ടുകൾ ഒക്കെ വിരഹഗാനങ്ങൾ ആയിരിക്കും. വായിച്ച പുസ്തകങ്ങൾ ഹാപ്പി എൻഡിങ് അല്ലേൽ അതാണ് ഇഷ്ടം. പാടാനും വയലിൻ വായിക്കാനും ഒക്കെ അതേ പോലെ തന്നെ. ഞാൻ ഇവിടെ വയലിൻ വായിക്കുന്നത് ഫുൾ "കാപി"യിലും "ചാരുകേശി"യിലും ഒക്കെ ആയിരുന്നു.. ഇവർ എന്നെ കളിയാക്കി വിളിച്ചോണ്ട് ഇരുന്നതും അങ്ങനെ ഒക്കെ ആണ് അത് കൊണ്ട്..'
'അതാണോ നീ ഫേസ്ബുക് ൽ അങ്ങനെ പേരിട്ടത്..'
ഞാൻ ചോദിച്ചു.
'അതെ.. അതൊരു തമാശ..'
'പക്ഷെ നിനക്ക് ചിരിക്കാൻ അറിയില്ല എന്ന് പറഞ്ഞത് ശരിയല്ല. ഞാൻ എടുത്ത ഒരു പിക്കിൽ നീ കിടുവായാണ് സ്‌മൈൽ ചെയ്തിരിക്കുന്നത്..'
ഞാൻ ഫോൺ എടുത്തു നേരത്തെ എടുത്ത ഫോട്ടോ അവളെ കാണിച്ചു. മരച്ചുവട്ടിൽ കയ്യിലൊരു ചെമ്പകവും പിടിച്ചു എന്നെ നോക്കി ചിരിക്കുന്ന ഇഷാനി
'അയ്യോ ഞാൻ തന്നെ ആണോ ഇത്.. അറിയാതെ പെട്ടന്ന് എടുത്ത കൊണ്ടാകും ഇത് നന്നായത്.. ഞാൻ അന്നിത് നോക്കിയുമില്ല.. ഇതൊന്ന് എനിക്ക് സെന്റ് ചെയ്ത് താ..'
'അറിയാതെ എടുത്തത് കൊണ്ടൊന്നുമല്ല ഇതൊക്കെ ക്യാമറമാന്റെ കഴിവാണ്..'
അർജുൻ പറഞ്ഞത് ഇഷാനി ചിരിച്ചു തള്ളിയെങ്കിലും അത് സത്യം ആണെന്ന് അവൾക്ക് തോന്നി. ക്യാമറമാന്റെ കഴിവ് തന്നെ ആണ് തന്റെ ചിരിക്ക് പിന്നിൽ. അവൻ അടുത്തുള്ളപ്പോൾ ആണ് താനിപ്പോൾ ഏറ്റവും അധികം സന്തോഷിക്കുന്നത്...
വൈകുന്നേരം ആയപ്പോൾ ഇഷാനിയെ കാണാൻ പറ്റാത്ത അത്ര തിരക്കായി.. പാർവതിക്ക് മൈലാഞ്ചി ഇട്ടത്
💬 Comments
View all comments