0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 140.9K

ഇഷാനി ആയിരുന്നു. ഒരു ദാവണി ആയിരുന്നു അവളുടെ വേഷം. ആദ്യമായാണ് അവളെ ഞാൻ ഹൂഡിയിൽ നിന്നും ബനിയനിൽ നിന്നുമൊക്കെ മാറി ശരിക്കുമൊരു പെണ്ണിന്റെ രൂപത്തിൽ കാണുന്നത്.. ഹൂഡിയിൽ കാണുമ്പോൾ ചെറിയ പെണ്ണായി തോന്നുമെങ്കിലും ദാവണി അണിഞ്ഞപ്പോൾ ആണ് അവളുടെ ശരിക്കുമുള്ള സൈസ് എനിക്ക് ഏകദേശം പിടി കിട്ടിയത്. മെലിഞ്ഞണെങ്കിലും അത്യാവശ്യം ചബ്ബി എന്ന് തോന്നിക്കുന്ന ശരീരപ്രകൃതം. വയർ നല്ലത് പോലെ മറച്ചാണ് ദാവണി ചുറ്റിയിരുന്നത് കൊണ്ട് അത് മിസ്സായി. ഹൂഡി വല്ലപ്പോഴും തെറുത്തു കയറ്റുമ്പോ മാത്രം കണ്ടിരുന്ന കൈകൾ ഇന്ന് എനിക്ക് മുഴുവൻ ആയി കാണാൻ കഴിഞ്ഞു.. നല്ല നീളമുള്ള വെളുത്തു മെലിഞ്ഞ കൈകൾ, ചുമലിനോട് അടുക്കുമ്പോൾ ശരിക്കും ചുവന്നു തുടുത്താണ്.. കൈത്തണ്ടയിൽ ഞാൻ മിക്കപ്പോഴും പിടിക്കുമായിരുന്നു എങ്കിലും അതിന് മേലെ പിടിച്ചിരുന്നില്ല. അവിടെ ഒക്കെ തൊടുമ്പോൾ ഉള്ള മാർദവം ഓർത്ത് എനിക്ക് കുളിർ കോരി..

വൈകുന്നേരം ഇഷാനി തിരക്കിൽ ആയത് പോലെ തന്നെ രാത്രി ആളുകൾ വന്നു തുടങ്ങിയപ്പോൾ ഞാനും ബിസി ആയി. അവിടെ വരുന്നവർക്ക് കസേര ഇടാൻ, ഭക്ഷണം വിളമ്പാൻ ഒക്കെ ഒരു മടിയും ഇല്ലാതെ ആ വീട്ടിലെ ഒരാളെ പോലെ ഞാൻ നിന്നു. എല്ലാം ഒന്ന് ഒതുങ്ങിയത് പത്തു മണി ഒക്കെ കഴിഞ്ഞാണ്. ആളുകളുടെ തിരക്ക് എല്ലാം ഒഴിഞ്ഞു ഞാൻ ഒരു മൂലയിൽ കസേരയിൽ ഇരിക്കുമ്പോ അവൾ വന്നു എന്റെ അരികിൽ ഒരു കസേരയിൽ വന്നിരുന്നു

'കഴിച്ചോ...?

അവൾ ചോദിച്ചു.. കുറെ നേരമായി എന്റെ കാര്യങ്ങൾ അന്വേഷിക്കാൻ പറ്റാഞ്ഞതിൽ ഉള്ള ഉത്കണ്ഠ അവൾക്ക് ഉണ്ടായിരുന്നു. കഴിച്ചു എന്ന് ഞാൻ അവൾക്ക് മറുപടി കൊടുത്തു..

💬 Comments

View all comments