Chapter Title : റോക്കി 2 [സാത്യകി]
ചോദിച്ചു
'പെട്ടന്ന് കല്യാണം വന്നത് കൊണ്ട് കയ്യിൽ അങ്ങനെ സേവിങ്സ് ഒന്നും ഉണ്ടായിരുന്നില്ല.. പിന്നെ കാശ് പലിശക്ക് കൊടുക്കുന്ന ഒരാളുടെ കാര്യം കടയിലെ മായ ചേച്ചി പറഞ്ഞിരുന്നു. അയാൾ തരാം എന്ന് ഏറ്റതാ.. അത് നോക്കി ആണ് ഇന്നലെ വൈകിട്ട് വരെ അവിടെ നിന്നത്. അത് കിട്ടിയാൽ ഇവിടെ നിന്നായാലും വാങ്ങാമെന്ന് കരുതി. പക്ഷെ കിട്ടിയില്ല.. അത് കൊണ്ട് തല്ക്കാലം സ്നേഹം മാത്രം ഉള്ളു അവൾക്ക് കൊടുക്കാൻ..'
ഇഷാനി ഒരു ചിരിയോടെ എന്നോട് പറഞ്ഞു. അവളത് ഉള്ളിലെ സങ്കടം മറയ്ക്കാൻ ചിരിച്ച ചിരി ആണെന്ന് എനിക്ക് അറിയാമായിരുന്നു
അന്ന് രാത്രി ഒരുപാട് നേരം ഞങ്ങൾ സംസാരിച്ചിരുന്നു.. ഏറെ വൈകി ശ്രുതി അവളെ തിരക്കി വന്നില്ലായിരുന്നു എങ്കിൽ പുലർച്ച വരെ ഞങ്ങൾ അവിടെ ഇരുന്നേനെ..
രാവിലെ ശ്രുതി ആണ് എന്നെ വിളിച്ചു ഉണർത്തിയത്. അവളെനിക്ക് ബ്രഷും പേസ്റ്റും കൊണ്ട് തന്നു. പല്ല് തേപ്പ് കഴിഞ്ഞു കുളിക്കാൻ തയ്യാറാകുമ്പോൾ ആണ് ഇഷാനി രാവിലെ തന്നെ കുളിച്ചു നിൽക്കുന്നത് കണ്ടത്. ഇന്നലെ അവളായി സംസാരിച്ച കൂട്ടത്തിൽ അടുത്ത് തന്നെ ഒരു തോട് ഉണ്ടെന്ന് പറഞ്ഞിരുന്നു.. ഞാൻ തോർത്തായി പോയി അവിടെയാണ് കുളിച്ചത്. ഒരുപാട് നാൾ കൂടി നീന്താനും പറ്റി.. ഈ നാടും നാട്ടുകാരെയും ഒക്കെ അർജുന് ഒരുപാട് ഇഷ്ടമായിരിക്കുന്നു...
കല്യാണത്തിന് ഒരു മെറൂൺ കളർ ലെഹങ്ക ആയിരുന്നു ഇഷാനി ധരിച്ചിരുന്നത്.. അന്ന് ഇഷാനി ഒരുങ്ങാൻ തന്നെ നല്ല സമയം എടുത്തു. അധികം മേക്കപ്പ് ഇടുന്നത് അവൾക്ക് പണ്ടേ ഇഷ്ടം അല്ല. എങ്കിലും ഇന്നവൾ കണ്ണെഴുതി, പൊട്ട് തൊട്ട് , മുടി നല്ല
💬 Comments
View all comments