0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 141K

വകർപ്പ് എടുത്തു ചീകി ഒതുക്കി... ചുണ്ടുകൾക്ക് അല്ലേൽ തന്നെ ചുവപ്പ് ഉള്ളത് കൊണ്ട് ലിപ്സ്റ്റിക്ക് അവൾ തൊട്ടില്ല.. മൊത്തത്തിൽ സുന്ദരിക്കുട്ടി ആയി. സാധാരണ അവളുടെ ഒരുക്കം മുടി മാടി ഒതുക്കുന്നതിൽ തീരും.

ഒരുങ്ങി ഇറങ്ങിയ ഉടൻ ആദ്യം തിരഞ്ഞത് അർജുനെ ആയിരുന്നു. അവിടെ എങ്ങും അവൾക്ക് അവനെ കാണാൻ പറ്റിയില്ല. ശ്രുതി ആണ് പറഞ്ഞത് ചേട്ടൻ കഴിച്ചു കഴിഞ്ഞു ഒരുങ്ങി ബൈക്കിൽ കയറി പോയെന്ന്. അവൻ ഇത്ര നേരത്തെ അമ്പലത്തിലോട്ട് പോയോ.. തന്നോട് ഒന്ന് പറയുക പോലും ചെയ്യാതെ അമ്പലത്തിലോട്ട് പോയത് ഇഷാനിക്ക് മനസിലായില്ല. അവനെ ഫോണിൽ വിളിച്ചപ്പോൾ നേരെ അമ്പലത്തിലോട്ട് വന്നോളാമെന്നും പറഞ്ഞു. ഇവനെന്ത് പറ്റി എന്ന് ഇഷാനി ചിന്തിച്ചു. അമ്പലത്തിലേക്ക് ബൈക്കിൽ ഒരുമിച്ച് പോകാമെന്നു അവൻ നിർബന്ധിക്കുമെന്ന് അവൾ കരുതിയിരുന്നു. ആദ്യം സമ്മതിക്കാതെ പിന്നെ അവന്റെ നിർബന്ധത്തിന് വഴങ്ങി കൊടുക്കാമെന്നും ഇഷാനി മനസിൽ കണക്ക് കൂട്ടിയതായിരുന്നു. തന്നെ ഈ ലുക്കിൽ കാണുന്ന മാത്രയിൽ അർജുന്റെ മുഖത്ത് ഉണ്ടാകുന്ന ഭാവവും അവൾ മനസിൽ കണ്ടിരുന്നു. അവൻ പലപ്പോഴും തന്നെ നോക്കി ആസ്വദിക്കുന്നത് അവൾക്ക് മനസിലായിട്ടുണ്ട്. മറ്റൊരാൾ തന്നെ പുകഴ്ത്തുന്നതോ തന്റെ സൗന്ദര്യം ആസ്വദിക്കുന്നതോ ഇഷാനിക്ക് ഇഷ്ടം അല്ലായിരുന്നു. അർജുന് മാത്രം ഈ കാര്യത്തിൽ അവളൊരു പരിഗണന കൊടുത്തിരുന്നു..

അമ്പലത്തിൽ വന്നിട്ടും ഒരുപാട് നേരം കഴിഞ്ഞാണ് അർജുൻ ഇഷാനിക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്. പറയാതെ എങ്ങോട്ടോ മുങ്ങിയതിൽ ഉള്ള ദേഷ്യം അവളുടെ മുഖത്ത് ഉണ്ടായിരുന്നു. എന്നാൽ അർജുൻ ശ്രദ്ധിച്ചത് ആ ദേഷ്യമായിരുന്നില്ല. ചുവപ്പിൽ നിഴൽ വീണത് പോലെ കട്ട മെറൂൺ നിറത്തിലുള്ള ലെഹങ്ക ആയിരുന്നു അവളുടെ വേഷം. ഡ്രെസ്സിന്റെ

💬 Comments

View all comments